പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും വീടുവെച്ച് നല്‍കാനുള്ള ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും വീടുവെച്ച് നല്‍കാനുള്ള ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന് പ്രതിപക്ഷം. ലൈഫ് എന്നാൽ കാത്തിരിപ്പ് എന്നാക്കി ആവാക്കിൻ്റെ അർത്ഥം  സര്‍ക്കാര്‍ മാറ്റിയെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പി കെ ബഷീര്‍ കുറ്റപ്പെടുത്തി. അടിസ്ഥാനരഹിതമായ ആരോപണം എന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.  ഫീൽഡ് പഠനം നടത്തിയാണ് അർഹരായ ആളുകളെ കണ്ടെത്തുന്നത്. 1,02542 പേരെ ആണ് അർഹരായി കണ്ടെത്തിയത്. പ്രതിപക്ഷം യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല. 2020 ൽ പുതിയ ലിസ്റ്റ് ക്ഷണിച്ചു. 3,23,000 പേർക്ക് വീട് വെച്ച് കൊടുത്തു. 54,529 വീടുകൾ ഇപ്പോൾ നിർമാണം നടക്കുന്നു. 50,000 വീടുകൾക്ക് കൂടി കൊടുക്കാൻ പണം ലൈഫ് മിഷൻ്റെ കൈവശം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

52,455 വീടുകൾ കാലങ്ങളായി നിർമാണം മുടങ്ങി കിടക്കുന്നവ ആണെന്ന് പികെ ബഷീര്‍ പറഞ്ഞു. നേരത്തെ പട്ടിക ജാതി, പട്ടിക വർഗ്ഗ വകുപ്പുകൾക്ക് കീഴിൽ വകുപ്പ് പ്രത്യേകം വീട് നൽകിയിരുന്നു. പഞ്ചായത്തുകൾക്ക് അധികാരം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈഫിൽ പഞ്ചായത്തുകളുടെ അധികാരം സർക്കാർ കവർന്നിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ് വിശദീകരിച്ചു. കെപിസിസി ആയിരം പ്രളയ ദുരിതാശ്വാസ വീടുകൾ നിർമിച്ചു നൽകും എന്ന് പറഞ്ഞു. 46 വീട് ആണ് ഇതുവരെ നൽകിയത്. മന്ത്രിയുടെ പ്രസ്താവനക്ക് എതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു എത്ര വീട് കൊടുത്തു എന്ന് കണക്ക് പറയാമോ?പറഞാൽ തർക്കം തീരും എന്ന് മന്ത്രി തിരിച്ചടിച്ചു.

2020ല്‍ അപേക്ഷ ക്ഷണിച്ചു 2022ല്‍ ലിസ്റ്റ് ഇട്ടതിൽ 12,845 പേരാണ് കരാറിൽ ഏർപ്പെട്ടത്. 3 കൊല്ലാം കൊണ്ട് ഉണ്ടാക്കിയത് 12,845 ഗുണഭോക്താക്കൾക്ക് ഉള്ള കരാര്‍ മാത്രമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതാണോ പുരോഗതിയെന്നും അദ്ദേഹം ചോദിച്ചു. കെപിസിസി നിര്‍മ്മിച്ച വീടുകളുടെ കണക്ക് മന്ത്രി പറഞ്ഞത് മര്യാദകേടെന്നും അദ്ദേഹം പറഞ്ഞു. ഒരു പാർട്ടിയെ ഇങ്ങനെ അധിക്ഷേപിക്കുന്നത് ശരിയല്ല. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരണ്ട എന്ന് പറഞ്ഞ അധികാരം തലയ്ക്ക് പിടിച്ച മന്ത്രി ഉള്ള സര്ക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മണി എം.പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത്...

0
കോട്ടയം: അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി

0
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി. കനത്ത മഴ...

സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി

0
ഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന്...

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ...

0
ഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും...