Wednesday, July 9, 2025 6:33 pm

എംപിമാരുടെ സസ്പെൻഷൻ ; വിട്ടുകൊടുക്കില്ലെന്ന് പ്രതിപക്ഷം – ശക്തമായ പ്രതിഷേധം ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേരളത്തിൽ നിന്ന് ഉൾപ്പെടെയുള്ള പന്ത്രണ്ട് എംപിമാര‍െ  സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിപക്ഷം പാര്‍ലമന്‍റിൽ ഇന്ന് ശക്തമായി പ്രതിഷേധിക്കും. എളമരം കരീം, ബിനോയ് വിശ്വം ഉൾപ്പടെ 12 പേരെ സസ്പെൻഡ് ചെയ്ത നടപടി ചര്‍ച്ച ചെയ്യാൻ പ്രതിപക്ഷ യോഗവും ഇന്ന് ചേരും. നടപടി ജനാധിപത്യ വിരുദ്ധമെന്ന് ഇന്നലെ 14 പാർട്ടികൾ പ്രസ്താവന ഇറക്കിയിരുന്നു. വിലക്കയറ്റം, താങ്ങുവില സംരക്ഷണ നിയമം എന്നിവ ഇരുസഭകളിലും  ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഈ സമ്മേളന കാലത്തേക്കാണ് എംപിമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിന്‍റെ പേരിലാണ് നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു. പാർലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സർക്കാർ നടപടിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് നടപടിയോട് ബിനോയ് വിശ്വം പ്രതികരിച്ചത്. ജനവികാരത്തെ മാനിക്കാത്ത സർക്കാർ കർഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാരാണ് അദ്ധ്യക്ഷന് പരാതി നൽകിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമർശമുണ്ട്. എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.

ഇതിനിടെ വിവാദമായ മൂന്ന് കാർഷികനിയമങ്ങളും ഇന്നലെ പിൻവലിച്ചു. ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്സഭയിൽ അവതരിപ്പിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്‍റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ട്, സർക്കാർ എല്ലാത്തിനും ഉത്തരം നൽകാൻ തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് പാസാക്കാൻ രണ്ടു സഭകൾക്കും അഞ്ചു മിനിറ്റുകൾ മാത്രമേ വേണ്ടി വന്നുള്ളൂ.

കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ബില്ല് അവതരിപ്പിച്ച ഉടനെ ഇത് പാസ്സാക്കാനുള്ള നടപടിയിലേക്കും സ്പീക്കറും രാജ്യസഭ ഉപാദ്ധ്യക്ഷനും കടന്നു. എന്നാൽ ശക്തമായി പ്രതിഷേധിച്ച പ്രതിപക്ഷം ചർച്ച വേണം എന്ന നിലപാടിൽ ഉറച്ചു നിന്നു. രാജ്യസഭയിൽ മല്ലികാർജ്ജുന ഖർഗെയ്ക്ക് രണ്ട് മിനിറ്റ് സംസാരിക്കാൻ അവസരം നൽകി. ചർച്ചയില്ലാതെ ബില്ല് പാസാക്കിയത് ജനാധിപത്യവിരുദ്ധമായ രീതിയിലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോൾ നിയമങ്ങൾ കാർഷിക വളർച്ചയ്ക്കായിരുന്നു എന്ന വാദം മന്ത്രി ആവർത്തിച്ചു.

കർഷകരെ ബോധ്യപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി ഐതിഹാസികമായ വിശാലമനസ്കതയാണ് കാട്ടിയതെന്നാണ് ന്യായീകരണം. താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ആവശ്യപ്പെട്ടുള്ള ബഹളം തുടരാനാണ് പ്രതിപക്ഷ തീരുമാനം. നിയമങ്ങളുടെ കാര്യത്തിൽ കനത്ത തിരിച്ചടി നേരിട്ട സർക്കാർ സഭയിൽ ചർച്ച ഒഴിവാക്കി കൂടുതൽ പരിക്ക് ഒഴിവാക്കാനാണ് ശ്രമിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി സെന്റ് തോമസ് കോളേജിന്റെ വജ്ര ജൂബിലി സമാപനവും പൂർവ്വ വിദ്യാർത്ഥി സംഗമവും

0
റാന്നി : റാന്നി സെന്റ് തോമസ് കോളേജിൽ ശനിയാഴ്ച നടക്കുന്ന വജ്ര...

ബെംഗളൂരുവിൽ കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

0
ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബ വഴക്കിനിടെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ട ഭര്‍ത്താവ് കഴുത്തിൽ...

ഇരുതലമൂരിയെ വിൽക്കാൻ ശ്രമം ; റിട്ടയേർഡ് കരസേനാ ഉദ്യോഗസ്ഥൻ പിടിയിൽ

0
റാന്നി: വന്യജീവി സംരക്ഷണ പട്ടികയിലുള്‍പ്പെട്ട ഇരുതലമൂരിയെ വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടയില്‍ ഒരാള്‍...

എറണാകുളത്ത് പണിമുടക്ക് ദിനത്തിൽ ബൈക്കുകളിൽ അഭ്യാസപ്രകടനം ; ബൈക്കുകൾ പിടിച്ചെടുത്ത് എംവിഡി

0
കൊച്ചി: എറണാകുളത്ത് പണിമുടക്ക് ദിനത്തിൽ ബൈക്കുകളിൽ അഭ്യാസപ്രകടനം. മൂന്ന് ബൈക്കുകൾ ആണ്...