Saturday, May 10, 2025 8:06 am

പ്രതിരോധശേഷി കൂട്ടാൻ ഓറഞ്ച് അത്യുത്തമം

For full experience, Download our mobile application:
Get it on Google Play

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ജനപ്രിയ സിട്രസ് പഴമാണ് ഓറഞ്ച്. ഡയറ്ററി ഫൈബറും വിറ്റാമിൻ സിയും കൊണ്ട് സമ്പന്നമാണ് ഓറഞ്ച്. നിരവധി ഗുണങ്ങളും പോഷകങ്ങളും നിറഞ്ഞ ഓറഞ്ച് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം. ഓറഞ്ച് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

ഒന്ന്. ഒരു ദിവസം ഒരു ഓറഞ്ച് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ ശരീരത്തിൽ നിന്ന് അണുബാധകൾ ഒഴിവാക്കാനും വീക്കം തടയാനും ജലദോഷം, പനി എന്നിവയിൽ നിന്ന് നിങ്ങളെ സുരക്ഷിതമായി നിലനിർത്താനും സഹായിക്കുന്നു.

രണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഓറ‍ഞ്ചിലെ പോഷക​ഗുണങ്ങൾ സഹായിക്കുന്നു. ഓറഞ്ച് സ്വാഭാവികമായും പൊട്ടാസ്യം കൊണ്ട് സമ്പുഷ്ടമാണ്, അതുപോലെ ധാരാളം ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഓറഞ്ച് കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കുവാൻ സഹായിക്കുന്നു.

മൂന്ന്. വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ കൂടാതെ ഓറഞ്ചിൽ പെക്റ്റിൻ പോലുള്ള ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ (എൽഡിഎൽ) അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

നാല്. ഓറഞ്ചിൽ ചർമ്മത്തെ പോഷിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ മൃദുവും മനോഹരവുമാക്കുന്നു. മുഖക്കുരു കുറയ്ക്കുന്നതിനും നിർജ്ജീവ ചർമ്മത്തെ പുറംതള്ളുന്നതിനും ഓറഞ്ചിൽ അടങ്ങിയ സിട്രിക് ആസിഡ് സഹായിക്കുന്നു.

അഞ്ച്. വിറ്റാമിൻ സി, പൊട്ടാസ്യം, ധാരാളം ഫൈറ്റോകെമിക്കൽസ്, വിറ്റാമിൻ ബി കോംപ്ലക്സ്, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ എല്ലാ ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ആറ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനൊപ്പം ഓറഞ്ചിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. വിശപ്പ് അകറ്റുവാനും കലോറി ഇല്ലാതെ ശരിയായ എല്ലാ പോഷകങ്ങളും ശരീരത്തിന് നേടാനും കഴിയും. അത് കൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ മികച്ചൊരു പഴമാണിത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

0
മലപ്പുറം : മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യ-പാക് സംഘർഷം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങൾ

0
ദില്ലി : ഇന്ത്യ-പാക് സംഘർഷം അടിയന്തിരമായി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജി7 രാജ്യങ്ങൾ....

നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ

0
മലപ്പുറം : നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ...

പാകിസ്താനിലെ അഞ്ച് നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

0
കറാച്ചി: ഇസ്‌ലമാബാദും ലാഹോറും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്....