പത്തനംതിട്ട : ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 33, 34(എച്ച്) പ്രകാരം പത്തനംതിട്ട ജില്ലയിലെ എല്ലാ വകുപ്പുകളിലേയും കളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഒക്ടോബര്‍ 19 മുതല്‍ 25 വരെ ഡ്യൂട്ടിയ്ക്ക് ഹാജരാകേണ്ടതാണെന്നും ഹെഡ്ക്വാര്‍ട്ടേഴ്സ് വിട്ടു പോകാന്‍ പാടില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ആവശ്യമുള്ള പക്ഷം ഏതു സമയത്തും ഓഫീസില്‍ ഹാജരായി സേവനമനുഷ്ടിക്കാന്‍ തയാറാകണം.
ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യ പ്രശ്നത്താല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട മേലധികാരികള്‍ ഉടന്‍ തന്നെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കണം. ഈ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ 2005 ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 56 പ്രകാരം നടപടി സ്വീകരിക്കും.