അവയവ കച്ചവട കേസിൽ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ; അന്വേഷണം ആശുപത്രികളിലേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അവയവ കച്ചവട കേസിൽ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. അന്വേഷണ സംഘത്തെ വിപുലീകരിച്ചുകൊണ്ടുള്ള അന്വേഷണമായിരിക്കും നടക്കുക. അന്വേഷണ ചുമതലയുള്ള തൃശൂർ ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാകും കേസിൽ അന്വേഷണം നടത്തുക.

സംസ്ഥാന വ്യാപകമായി അവയവ കച്ചവടം നടക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അതാത് ജില്ലകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയാകും ഇതിനായി നിയമിക്കുക. കൂടുതൽ സൗകര്യത്തിന് വേണ്ടിയാണ് അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നത്. അവയവ കച്ചവടത്തിന്റ ഇടനിലക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക.

സംസ്ഥാന വ്യാപകമായി അവയവ കച്ചവടം നടക്കുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സർക്കാർ ജീവനക്കാർക്ക് അനധികൃത ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അവയവ കച്ചവടം തടയുന്നതിനുള്ള പ്രത്യേക നിയമ പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...