കോന്നി : ഇന്ത്യൻ സീനിയർ ചേമ്പർ കോന്നി ലീജിയൻ്റെ ”നിങ്ങൾക്കൊപ്പം” പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജൈവ കൃഷി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. സൗജന്യമായി കൃഷിഭൂമി വിട്ടുനൽകിയ തേക്കിനേത്ത് എബ്രഹാം ഫിലിപ്പിനെ സി പി ഐ ജില്ലാ സെക്രട്ടറിയും അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എ പി ജയൻ പൊന്നാട അണിയിച്ച് ആദരിച്ചു.
കോന്നി സീനിയർ ചേമ്പർ പ്രസിഡൻ്റ് വി ബി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ വി നായർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു സന്തോഷ്, കെ ജി ഉദയകുമാർ,സോമൻപിള്ള തുടങ്ങിയവർ വിവിധ കാർഷീക പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
കോന്നി സീനിയർ ചേമ്പർ സെക്രട്ടറി രാജീസ് കൊട്ടാരം,സാംസൺ മണലൂർ,ജോജി ജോയ് തുടങ്ങിയവർ സംസാരിച്ചു. തുടർച്ചയായ മൂന്ന് വർഷങ്ങൾ നീണ്ട് നിൽക്കുന്ന ഈ പദ്ധതി വിഷരഹിത പച്ചക്കറി ആരോഗ്യത്തിന് അനിവാര്യം എന്ന ആശയം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.