”നിങ്ങൾക്കൊപ്പം” – ജൈവ കൃഷി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇന്ത്യൻ സീനിയർ ചേമ്പർ കോന്നി ലീജിയൻ്റെ ”നിങ്ങൾക്കൊപ്പം” പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജൈവ കൃഷി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. സൗജന്യമായി കൃഷിഭൂമി വിട്ടുനൽകിയ തേക്കിനേത്ത് എബ്രഹാം ഫിലിപ്പിനെ സി പി ഐ ജില്ലാ സെക്രട്ടറിയും അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എ പി ജയൻ പൊന്നാട അണിയിച്ച് ആദരിച്ചു.

കോന്നി സീനിയർ ചേമ്പർ പ്രസിഡൻ്റ് വി ബി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ വി നായർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു സന്തോഷ്, കെ ജി ഉദയകുമാർ,സോമൻപിള്ള തുടങ്ങിയവർ വിവിധ കാർഷീക പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

കോന്നി സീനിയർ ചേമ്പർ സെക്രട്ടറി  രാജീസ് കൊട്ടാരം,സാംസൺ മണലൂർ,ജോജി ജോയ് തുടങ്ങിയവർ സംസാരിച്ചു. തുടർച്ചയായ മൂന്ന് വർഷങ്ങൾ നീണ്ട് നിൽക്കുന്ന ഈ പദ്ധതി വിഷരഹിത പച്ചക്കറി ആരോഗ്യത്തിന് അനിവാര്യം എന്ന ആശയം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...