റാന്നി : ‘സുഭിക്ഷം സുരക്ഷിതം’ എന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം റാന്നി ഗ്രാമ പഞ്ചായത്തിലെ ജൈവ വളനിർമ്മാണ യൂണിറ്റിന്റെയും മഴമറ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനവും നടത്തി. റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. കൃഷി വകുപ്പിന്റെ സബ്സിഡി ഗ്രൂപ്പിന് നൽകി ജൈവ വളം കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവ വള നിർമ്മാണത്തിനായി കര്‍ഷകന്‍ സജി നിരന്ന നിലത്തിന്റെ നേതൃത്വത്തിലാണ് യൂണിറ്റ് ആരംഭിച്ചത്. നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് മഴമറ കൃഷി നടത്തിയിട്ടുള്ളത്. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഗീതാ സുരേഷ് കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോർജി വർഗ്ഗീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ് കൃഷി ഓഫീസർ ലാൽ കുമാർ, കൃഷി അസിസ്റ്റന്റ് സി. അനിഷ് കുമാർ എന്നിവര്‍ പ്രസംഗിച്ചു