സുഭിക്ഷം സുരക്ഷിതം ; ജൈവ വള നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

റാന്നി : ‘സുഭിക്ഷം സുരക്ഷിതം’ എന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം റാന്നി ഗ്രാമ പഞ്ചായത്തിലെ ജൈവ വളനിർമ്മാണ യൂണിറ്റിന്റെയും മഴമറ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനവും നടത്തി. റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ പദ്ധതി ഉദ്ഘാടനം ചെയ്തത്‌. കൃഷി വകുപ്പിന്റെ സബ്സിഡി ഗ്രൂപ്പിന് നൽകി ജൈവ വളം കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി.

ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവ വള നിർമ്മാണത്തിനായി കര്‍ഷകന്‍ സജി നിരന്ന നിലത്തിന്റെ നേതൃത്വത്തിലാണ് യൂണിറ്റ് ആരംഭിച്ചത്. നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് മഴമറ കൃഷി നടത്തിയിട്ടുള്ളത്.  റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഗീതാ സുരേഷ് കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോർജി വർഗ്ഗീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ് കൃഷി ഓഫീസർ ലാൽ കുമാർ, കൃഷി അസിസ്റ്റന്റ് സി. അനിഷ് കുമാർ എന്നിവര്‍ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...