ചെങ്ങന്നൂര്‍ : കൊറോണ മഹാമാരിയുടെ പ്രതികൂല സാഹചര്യങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ നടപ്പിലാക്കുന്ന ‘കര്‍മ്മനിരതപ്രവര്‍ത്തനം.. മുന്നേറാന്‍ സംഘടന’ പദ്ധതിയുടെ 4-ാം മത് സംയുക്തയോഗം 24-10-2021 ഉച്ചയ്ക്ക് 2.00 ന് 2863-ാം നമ്പര്‍ പാറപ്പാട് ശാഖയില്‍ വെച്ച് നടക്കും. യോഗം യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ അഡ്.കമ്മറ്റി അംഗം കെ.ആര്‍ മോഹനന്റെ അദ്ധ്യക്ഷതയില്‍ അഡ്.കമ്മറ്റി അംഗങ്ങളായ അനില്‍ അമ്പാടി, എസ്.ദേവരാജന്‍, മോഹനന്‍ കൊഴുവല്ലൂര്‍, എം.പി സുരേഷ്, ബി.ജയപ്രകാശ് തൊട്ടാവാടി എന്നിവര്‍ പ്രസംഗിക്കും.
ദീര്‍ഘകാലം ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയനില്‍ വൈസ് പ്രസിഡന്റായിരുന്ന അഡ്വ.പി.എന്‍ വേണുഗോപാല്‍ പാറപ്പാട് മുന്‍ ശാഖാ പ്രസിഡന്റുമാരായിരുന്ന തെക്കേപ്പറമ്പില്‍ പി.കെ ശശിധരന്‍, വിനോദ് ഭവനത്തില്‍ റ്റി.കെ സോമനാഥന്‍ എന്നിവര്‍ക്ക് യൂണിയന്റെ വക ആദരവും ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നല്‍കും. വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബര്‍സേന, ധര്‍മ്മസേന യൂണിയന്‍ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. ശാഖാ പ്രസിഡന്റ് അഡ്വ.കെ.വി ജയപ്രകാശ് സ്വാഗതവും ശാഖാ സെക്രട്ടറി പി.ആര്‍ ഉത്തമന്‍ കൃതജ്ഞതയും പറയും.