ഉഴവൂർ : ജില്ലാ ആരോഗ്യവകുപ്പിന്‍റെയും ആരോഗ്യ കേരളത്തിന്‍റെയും ആഭിമുഖ്യത്തിൽ ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധ രക്തദാന ക്യാമ്പും ഉഴവൂർ സെന്റ് സ്‌റ്റീഫൻസ് കോളേജിൽ നടത്തി. കേന്ദ്ര സർക്കാരിന്‍റെയും കേരള സർക്കാരിന്‍റെയും നേതൃത്വത്തിൽ നടക്കുന്ന ആയുഷ്മാൻ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വർഷം ദേശീയ രക്തദാന ദിനാചരണം നടത്തിയത്. ചാഴികാട്ട് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനവും സന്നദ്ധ രക്തദാന ക്യാമ്പും മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മികച്ച രക്തദാതാവ് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ചടങ്ങിൽ കോളേജിന് വേണ്ടി എം എൽ എ ആദരിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. സ്റ്റീഫൻ മാത്യു മുഖ്യപ്രഭാഷണം നടത്തി.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്കി. ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്‌റ്റീഫൻ, ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ബ്രിജിത്ത് തോമസ്, ലയൺസ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോഓർഡിനേറ്റർ സിബി പ്ലാത്തോട്ടം, എച്ച് ഡി എഫ് സി ബാങ്ക് മാനേജർ അപർണാ രാജ്, എൻ സി സി ഓഫീസർ ക്യാപ്റ്റൻ ജയിസ് കുര്യൻ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജിന്നു അന്നാ കുര്യാക്കോസ്, എൻ എച്ച് എം കൺസൾട്ടന്റ് സി ആർ വിനീഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033