ഹോണ്ടയുടെ രണ്ട് കിടിലൻ ബൈക്കുകൾ വരുന്നു ; വില രണ്ടര ലക്ഷത്തിന് താഴെ

For full experience, Download our mobile application:
Get it on Google Play

മിഡ് സെഗ്‌മെന്റ് ബൈക്കുകൾ രാജ്യത്ത് അതിവേഗം വളരുന്നു. റോയൽ എൻഫീൽഡ് മുതൽ ഹാർലി, ട്രയംഫ് തുടങ്ങിയ കമ്പനികളും ഈ മത്സരത്തിൽ പിന്നിലല്ല. അതേസമയം ജാവ പോലുള്ള പുതിയ ബ്രാൻഡുകളും വിപണിയിൽ തങ്ങളുടെ മുദ്ര പതിപ്പിക്കാൻ തയ്യാറാണ്. എന്നാല്‍ ഇപ്പോൾ എല്ലാവരേയും പരാജയപ്പെടുത്താനുള്ള നീക്കത്തിലാണ് ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആൻഡ് സ്‍കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). ഹോണ്ട തങ്ങളുടെ രണ്ട് മോട്ടോർസൈക്കിളുകളായ ഹോണ്ട സിബി350 ലെഗസി, സിബി350 ആർഎസ് ഹ്യൂ എഡിഷൻ എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം (റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി വിംഗേഴ്സ്, എല്‍ഇഡി ടെയില്‍ ലാമ്പ്) രണ്ട് റെട്രോ മോട്ടോര്‍സൈക്കിളുകളുടെയും സ്റ്റൈലിംഗ് ഘടകത്തെ കൂടുതല്‍ ആകര്‍ഷകമാക്കും. പുതിയ പേള്‍ സൈറന്‍ ബ്ലൂ കളര്‍ വേരിയന്‍റിലാണ് ഹൈനസ് സിബി350 ലെഗസി പതിപ്പ് വരുന്നത്. 1970കളിലെ പ്രശസ്‍തമായ സിബി350ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ധന ടാങ്കില്‍ പുതിയ ബോഡി ഗ്രാഫിക്സും ലെഗസി എഡിഷന്‍ ബാഡ്‍ജും ചേര്‍ത്തിട്ടുണ്ട്.

സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷന്‍ സ്പോര്‍ട്സ് റെഡ്, അത്ലറ്റിക് ബ്ലൂ മെറ്റാലിക് നിറങ്ങളിലാണ് വരുന്നത്. ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റവുമായി യോജിപ്പിച്ച നൂതന ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്ററിന് പുറമെ ഒരു അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ചും, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി) സംവിധാനവും രണ്ടു മോഡലുകളിലും സജ്ജീകരിച്ചിട്ടുണ്ട്. 348.36സിസി, എയര്‍-കൂള്‍ഡ്, 4-സ്ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പിജിഎം-എഫ്ഐ എഞ്ചിന്‍ ആണ് ഹൈനസ് സിബി350, സിബി350ആര്‍എസ് എന്നിവയുടെ കരുത്ത്.

പ്രത്യേക 10 വര്‍ഷത്തെ വാറന്‍റി പാക്കേജും (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷം ഓപ്ഷണല്‍) ഇരു മോഡലുകള്‍ക്കും ഹോണ്ട നല്‍കുന്നു. ഹൈനസ് സിബി350 ലെഗസി പതിപ്പിന് 2,16,356 രൂപയും, സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷന് 2,19,357 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില. ഈ പുതിയ മോട്ടോര്‍സൈക്കിളുകള്‍ യുവ റൈഡര്‍മാരെ മികച്ച പ്രകടനത്തിന്‍റെയും സാങ്കേതികവിദ്യയുടെയും സമാനതകളില്ലാത്ത വിശ്വാസ്യതയുടെയും ‘സിബി’ ലോകത്തേക്ക് നയിക്കുമെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആൻഡ് സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...