ആലപ്പുഴ : തിരുവന്‍വണ്ടൂര്‍ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി സജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വത്സല മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗോപി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗീതകുമാരി, അംഗങ്ങളായ സജു ഇടിക്കല്ലില്‍, ബിന്ദു കുരുവിള, സതീഷ് കല്ലുപറമ്പില്‍, നിഷ ബിനു, ശ്രീദേവി സുരേഷ്, കൃഷി ഓഫീസര്‍ സി.ജയശ്രീ, കൃഷി അസിസ്റ്റന്റ് എസ്.ശ്രീന, ആര്‍.സജീവ്, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് പച്ചക്കറി തൈകളും വാഴക്കന്നും സൗജന്യമായി വിതരണം ചെയ്തു.
ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു
RECENT NEWS
Advertisment