Friday, May 2, 2025 7:12 pm

വൈസ്മെൻ ഇന്‍റർനാഷണൽ യുവജന ക്യാമ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ വൺ ഡിസ്ട്രിക്ട് വണ്ണിന്റെ ആഭിമുഖ്യത്തിൽ വൈസ് മെന്‍റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി യുവജന ക്യാമ്പ് സംഘടിപ്പിച്ചു. വൈസ് മെൻ അടൂർ റോയൽ സിറ്റി ക്ലബ്ബില്‍ വെച്ച് നടന്ന ക്യാമ്പില്‍ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാർ ഉത്ഘാടനം നിർവ്വഹിച്ചു.  ഡിസ്ട്രിക്ട് ഗവർണർ ബിനു വാര്യത്ത് അധ്യക്ഷത വഹിച്ചു.  വൈസ് മെൻ അന്താരാഷ്ട്ര യുവജന കൗൺസിൽ അംഗം നിരഞ്ജന ബിമൽ മുഖ്യഥിതി ആയിരുന്നു. ആധുനീക കാലഘട്ടത്തിൽ യുവജനങ്ങൾ അഭിമുകീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ, നൈപുണ്യ വികസനം, ആധുനീക ശാസ്ത്ര സാങ്കേതിക വികസനം, ഗഗന സഞ്ചാരം തുടങ്ങി വിവിധ വിഷയങ്ങളെ സംയോജിപ്പിച്ച് ഫിലിപ്പ്‌ തെങ്ങും ചേരിൽ, ധനോഷ് നായിക്, ക്യാമ്പ് കോർഡിനേറ്റർ ബിജു ചന്ദ്രൻ പി പി തുടങ്ങി പ്രഗത്ഭരായ പരിശീലകർ ക്ലാസുകൾ കൈകാര്യം ചെയ്തു.

സമാപന ചടങ്ങ് വൈസ് മെൻ മധ്യ തിരുവതാംകൂർ മേഖല റീജിയണൽ ഡയറക്ടർ ജേക്കബ് വർഗീസ് കെ ഉത്ഘാടനം നിർവ്വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളിൽ നിന്നും പങ്കെടുത്തവർ പരുപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും നടത്തി. ക്യാമ്പിൽ വൈസ് മെൻ നേതാക്കളായ ജേക്കബ് മാത്യു , മാത്യു മാതിരം പള്ളി, അലക്സ്‌ പി മാത്യു, ലിസ്സൺ കെ ജോർജ്, തോമസ് മാത്യു, ബിനോയ്‌ യോഹന്നാൻ, രാഹുൽ എസ് കുമാർ, അനോവ മറിയം കുര്യൻ,വിബി വർഗീസ് തുടങ്ങി വിവിധ ക്ലബ്‌ പ്രതിനിധികളും  സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജാ​ഗ്രത നിർദേശം ; അരുവിക്കര ഡാമിൻ്റെ ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ പത്ത്...

0
തിരുവനന്തപുരം: അരുവിക്കര ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് (മേയ്...

പാലിയേക്കര ടോൾ : വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണമെന്ന് ഹൈക്കോടതി

0
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ...

മെയ്‌ദിനം എ.ഐ.ടി.യു.സി എഴുമറ്റൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു

0
ചുങ്കപ്പാറ: ലോക തൊഴിലാളി ദിനമായ മെയ്‌ദിനം എ.ഐ.ടി.യു.സി എഴുമറ്റൂര്‍ മണ്ഡലം കമ്മറ്റിയുടെ...

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. ആറ്...