അടൂർ : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ വൺ ഡിസ്ട്രിക്ട് വണ്ണിന്റെ ആഭിമുഖ്യത്തിൽ വൈസ് മെന്‍റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി യുവജന ക്യാമ്പ് സംഘടിപ്പിച്ചു. വൈസ് മെൻ അടൂർ റോയൽ സിറ്റി ക്ലബ്ബില്‍ വെച്ച് നടന്ന ക്യാമ്പില്‍ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാർ ഉത്ഘാടനം നിർവ്വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ബിനു വാര്യത്ത് അധ്യക്ഷത വഹിച്ചു. വൈസ് മെൻ അന്താരാഷ്ട്ര യുവജന കൗൺസിൽ അംഗം നിരഞ്ജന ബിമൽ മുഖ്യഥിതി ആയിരുന്നു. ആധുനീക കാലഘട്ടത്തിൽ യുവജനങ്ങൾ അഭിമുകീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ, നൈപുണ്യ വികസനം, ആധുനീക ശാസ്ത്ര സാങ്കേതിക വികസനം, ഗഗന സഞ്ചാരം തുടങ്ങി വിവിധ വിഷയങ്ങളെ സംയോജിപ്പിച്ച് ഫിലിപ്പ് തെങ്ങും ചേരിൽ, ധനോഷ് നായിക്, ക്യാമ്പ് കോർഡിനേറ്റർ ബിജു ചന്ദ്രൻ പി പി തുടങ്ങി പ്രഗത്ഭരായ പരിശീലകർ ക്ലാസുകൾ കൈകാര്യം ചെയ്തു.
സമാപന ചടങ്ങ് വൈസ് മെൻ മധ്യ തിരുവതാംകൂർ മേഖല റീജിയണൽ ഡയറക്ടർ ജേക്കബ് വർഗീസ് കെ ഉത്ഘാടനം നിർവ്വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളിൽ നിന്നും പങ്കെടുത്തവർ പരുപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും നടത്തി. ക്യാമ്പിൽ വൈസ് മെൻ നേതാക്കളായ ജേക്കബ് മാത്യു , മാത്യു മാതിരം പള്ളി, അലക്സ് പി മാത്യു, ലിസ്സൺ കെ ജോർജ്, തോമസ് മാത്യു, ബിനോയ് യോഹന്നാൻ, രാഹുൽ എസ് കുമാർ, അനോവ മറിയം കുര്യൻ,വിബി വർഗീസ് തുടങ്ങി വിവിധ ക്ലബ് പ്രതിനിധികളും സംസാരിച്ചു.