ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം. പിണറായി വിജയനെ താന്‍ ആലിംഗനം ചെയ്യില്ലെന്ന് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ സിപിഐ രംഗത്തെത്തി. ഇടതുപക്ഷത്തിന്റെ ചോദ്യത്തിന് രാഹുലും കോണ്‍ഗ്രസും മറുപടി നല്‍കിയില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. സ്വന്തം മുഖം വികൃതമായതിന് സിപിഐഎം രാഹുല്‍ഗാന്ധി അധിക്ഷേപിച്ചിട്ട് കാര്യമില്ല എന്ന് കോണ്‍ഗ്രസ് സംഘടന കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.ഓഗസ്റ്റില്‍ ചേരുന്ന ഇന്ത്യ മുന്നണി യോഗത്തില്‍ ഇടതു പാര്‍ട്ടികള്‍ അതൃപ്തി അറിയിക്കും. പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ കഴിയില്ലെന്ന രാഹുലിന്റെ പരാമര്‍ശം കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും തമ്മിലുള്ള കലാപക്കൊടി വീശി.പിണറായിയെ ആലിംഗനം ചെയ്യാന്‍ രാഹുലിനോട് ആരും പറഞ്ഞിട്ടില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.

കോണ്‍ഗ്രസിനെ പോലെ എല്ലാവരും യോഗത്തിലെ പരാമര്‍ശങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കില്‍ സഖ്യത്തിലെ ഐക്യം എന്താകും എന്ന ചോദ്യം ആണ് സിപിഐ ഉയര്‍ത്തുന്നത്. തര്‍ക്ക മുറുകുന്നതിനിടെ സിപിഐഎമ്മിനെതിരെ കെ സി വേണുഗോപാല്‍ അതിരൂക്ഷ വിമര്‍ശനം നടത്തി. കേരളം വിട്ടാല്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും പിന്തുണ കൊണ്ട് മാത്രം പാര്‍ലമെന്റില്‍ അംഗത്വം നിലനിര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മിന് കെസിയുടെ മറുപടി. രാജസ്ഥാനിലും തമിഴ്‌നാട്ടിലും രാഹുല്‍ഗാന്ധിയുടെ ചിത്രം വെച്ച് സിപിഐഎം വോട്ട് തേടി വിജയിച്ചു എന്നും കെസി വേണുഗോപാല്‍ തുറന്നടിച്ചു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ മുന്നണി യോഗത്തില്‍ ഇടതു പാര്‍ട്ടികള്‍ കടുത്ത അതൃപ്തി അറിയിക്കും. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും ഇടതു പാര്‍ട്ടികളുടെ പരിഗണനയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...