സംസ്ഥാനത്തെ എല്ലാ അഭയകേന്ദ്രങ്ങളിലും കർശന പരിശോധന ; ലൈസൻസില്ലാത്തവ അടച്ചുപൂട്ടും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ കർശന നിരീക്ഷണവുമായി സാമൂഹികനീതി വകുപ്പ്. കുട്ടികൾ, വയോധികർ, മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർ താമസിക്കുന്ന എല്ലാ അഭയകേന്ദ്രങ്ങളിലും സമഗ്ര പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയാൽ അടച്ചുപൂട്ടുന്നതിനുള്ള നടപടികളും സ്വീകരിക്കും. കൊല്ലം തെന്മലയ്ക്ക് സമീപമുള്ള വെള്ളിമല ക്ഷേത്രഗിരി അഭയകേന്ദ്രത്തിൽ വയോധികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിലായ സംഭവമാണ് നടപടിക്ക് വഴിവെച്ചത്. സംഭവത്തെ ഗൗരവമായി കണ്ട സാമൂഹികനീതി വകുപ്പ് സംസ്ഥാനവ്യാപക പരിശോധനയ്ക്ക് തീരുമാനിക്കുകയായിരുന്നു.

സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലുള്ള ആളുകളെ സംരക്ഷിക്കുന്ന നിരവധി അഭയകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ചിലത് ആവശ്യമായ അംഗീകാരമോ ലൈസൻസോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന സംശയം ഉയർന്നിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കാനാണ് തീരുമാനം. അംഗീകാരമില്ലാത്ത കേന്ദ്രങ്ങൾ പൂട്ടേണ്ട സാഹചര്യം ഉണ്ടായാൽ അവിടെയുള്ള അന്തേവാസികളെ സുരക്ഷിതമായ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും. അവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും മുൻഗണന നൽകിയാണ് നടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ മുന്നറിയിപ്പിൽ മാറ്റം ; മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. മഴ മുന്നറിയിപ്പിൽ മാറ്റം വന്നതായി...

കടലിലേക്ക് ജലം ഒഴുകിപ്പോകുന്നില്ല ; കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു

0
ആലപ്പുഴ: കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു. കടലിലേക്ക് ജലം ഒഴുകിപ്പോകാത്തതാണ്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ആറ് പ്രതികൾക്ക് കൂടി ജാമ്യം

0
കൊച്ചി: പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ചോടി

0
കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പള്ളിശേരിക്കൽ...