അമ്മയുടെ ജനറല്‍ബോഡി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും വാര്‍ഷിക റിപ്പോര്‍ട്ട് തയാറായിട്ടില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: താരസംഘടന അമ്മയുടെ ജനറല്‍ബോഡി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും വാര്‍ഷിക റിപ്പോര്‍ട്ട് തയാറായിട്ടില്ല. ജനറല്‍ ബോഡിക്ക് 21 ദിവസം മുന്‍പ് വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണമെന്നാണ് ബൈലോ. വരവ് ചെലവ് കണക്കുകളും നടത്താന്‍ പോകുന്ന പദ്ധതികളുടെ വിശദീകരണവും ഉള്‍പ്പെടെയാണ് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. റിപ്പോര്‍ട്ട് തയ്യാറാക്കി പ്രിന്റ് ചെയ്ത് സംഘടനയിലെ അംഗങ്ങള്‍ക്ക് ജനറല്‍ബോഡിക്ക് 21 ദിവസം മുന്‍പ് കൈമാറണം. ഇതാണ് ബൈലോയില്‍ പറയുന്ന കാര്യം. ജനറല്‍ബോഡിക്ക് ഇനി ഒരാഴ്ച മാത്രമാണ് സമയമുള്ളത്. ഈ മാസം 21നാണ് ജനറല്‍ബോഡി ചേരുന്നത്. എന്നാല്‍ ഇതുവരെ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കി അംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ട്രഷറര്‍ ഉണ്ണി ശിവപാലിനെ നിര്‍ബന്ധത അവധിയില്‍ പ്രവേശിപ്പിച്ചതാണ് റിപ്പോര്‍ട്ട് വൈക്കുന്നതിന്റെ പ്രധാന കാരണം.

കണക്കുകളെ കുറിച്ച് ഉണ്ണി ശിവപാലിനാണ് വ്യക്തതയുള്ളത്. റിപ്പോര്‍ട്ട് തയാറാക്കാന്‍ എത്തണം എന്ന് കാണിച്ച് ഉണ്ണി ശിവപാലിനോട് എത്തണം എന്ന് കാണിച്ച് കുക്കു പരമേശ്വര്‍ മെയില്‍ അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം വിദേശത്താണ് ഉള്ളത്. ഇതും പ്രതിസന്ധി തുടരാന്‍ കാരണമാവുകയാണ്. ഇതിനിടയില്‍ ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറുടെ മകന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. തന്നെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്നിലിന്റെ മകന്‍ മൊഴി നല്‍കി. അന്‍സിബയ്ക്ക് അനുകൂലമായി നീന കുറുപ്പും കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.അതേസമയം അന്‍സിബയ്‌ക്കെതിരായ നടപടിയുടെ കാര്യത്തില്‍ താര സംഘടന വൈകാതെ തീരുമാനമെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...