കാലവർഷക്കെടുതി : രാജ്യത്ത് മരിച്ചത് 150ലധികം പേർ, അസമിൽ മാത്രം 95 മരണം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്തെ മഴക്കെടുതിയിൽ മരിച്ചത് 150ലധികം പേർ. അസമിൽ മാത്രം 95 മരണം.14 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം. ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും മഴ മുന്നറിയിപ്പ് നൽകി.ഡൽഹിയിലും ശക്തമായ മഴ. അസമിലെ മഴക്കെടുതിയിൽ കഴിഞ്ഞ 24 മണിക്കൂറിന്റെ 6 പേർ മരിച്ചു. ശക്തമായ മഴ മുൻനിർത്തി ​14 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. ധൻസിരി നദിയിൽ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിൽ തുടരുകയാണ്. 1.6ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്തെ പ്രളയ ബാധിതർ.563 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ ആണ്. ഉത്തർപ്രദേശിൽ ശക്തമായ മഴയിൽ 100 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണ് ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. ഒരാൾക്ക് അപകടത്തിൽ  പരിക്കേറ്റു.

പ്രതാപ്ഗഡിലാണ് സംഭവം നടന്നത്. അപകടസമയം കുടുംബം ഉറക്കത്തിലായിരുന്നു.ഉത്തരാഖണ്ഡിൽ അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള മേഖലകളിൽ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി.ഏത് സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ എല്ലാ വിഭാഗങ്ങൾക്കും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദ്ദേശം നൽകി.ഡൽഹിയിലും നിലാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. ITO ഉൾപ്പെടെയുള്ള മേഖലകളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. ഇതോടെ ഗതാഗതക്കുരുക്കും ഉണ്ടായി.ഡൽഹിയിൽ ശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ടാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ നിന്നും കോഴ : എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: ബാറിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ്...

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച് ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച്...

ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന തിരുവനന്തപുരത്തെ ഓണാഘോഷങ്ങൾക്ക് വർണാഭമായ ഘോഷയാത്രയോടെ കൊടിയിറക്കം

0
തിരുവനന്തപുരം: ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് ഇന്ന് തലസ്ഥാന നഗരിയിൽ...