പത്തനംതിട്ട : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ പ്രവൃത്തിപരിചയ പരിശീലനകളരി സംഘടിപ്പിച്ചു. അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് പരിശീലനം നടന്നത്. പേപ്പർ ക്രാഫ്റ്റിലൂടെ വിവിധ വർണ്ണങ്ങളിലും ആകൃതിയിലുമുള്ള പൂക്കൾ, വെജിറ്റബിൾ പ്രിൻ്റിംഗ്, ബീഡ്സ് വർക്കിലൂടെ വ്യത്യസ്തങ്ങളും ആകർഷണീയവുമായ വളകൾ, കമ്മലുകൾ, ബാഗുകൾ, ചെരുപ്പുകൾ, കളിമണ്ണ് ഉപയോഗിച്ച് വിവിധ മോഡലുകളുടെ നിർമ്മാണം, പപ്പട്രി മേക്കിംഗിലൂടെ പാവകളിക്കുള്ള പാവകളെ നിർമ്മിച്ച് അവതരിപ്പിക്കൽ, മെറ്റൽ എൻഗ്രേവിംഗ്, ഫാബ്രിക് പെയിൻ്റിംഗ് തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യപരിഗണന നൽകി കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുകയും അതുവഴി സമഗ്രവിദ്യാഭ്യാസമെന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്യുക എന്നതാണ് പരിശീലനത്തിൻ്റെ ഉദ്ദേശ്യം. സമൂഹത്തിന് ഉപകാരപ്പെടുന്ന ഉല്പാദനപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക വഴി കുട്ടികളിലെ സാമൂഹിക മാനസിക ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഒരുവർഷം നീണ്ടുനൽക്കുന്ന തുടർപ്രവർത്തനങ്ങളാണ് ക്ലബ്ബ് ഏറ്റെടുത്തിരിക്കുന്നത്. ചിത്രകലാധ്യാപകനും കലാകാരനുമായ സോമൻ കെ., സ്കൂൾ കലാവിഭാഗം കൺവീനർ സന്ധ്യ പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033