പടിയിറക്കിവിട്ട തുഗ്ലക് ലൈനിലെ വസതിയിലേക്ക് വീണ്ടും രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി: പാര്‍ലമെന്ററി അംഗത്വത്തില്‍ നിന്നുള്ള അയോഗ്യത നീങ്ങിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതിയും തിരികെ ലഭിച്ചു. ഡല്‍ഹിയിലെ തുഗ്ലക്ക് ലെയ്‌നിലെ 12-ാം നമ്പര്‍ വസതി രാഹുലിന് അനുവദിച്ച്,ലോക്‌സഭ ഹൗസ് കമ്മിറ്റി തീരുമാനമായി. അതേസമയം ശനി, ഞായര്‍ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും.

2005 ഏപ്രില്‍ മുതല്‍ രാഹുല്‍ ഗാന്ധി താമസിച്ചിരുന്ന ഔദ്യോഗിക വസതി ഒഴിയാന്‍ ഏപ്രിലിലാണ് ലോക്‌സഭാ ഹൗസ് കമ്മിറ്റി ആവശ്യപ്പെട്ടത്. മോദി പരാമര്‍ശത്തിന്റെ പേരില്‍ അയോഗ്യനാക്കപ്പെട്ടതോടെയായിരുന്നു, തിരക്കുപിടിച്ചുള്ള നീക്കം. ഒരുമാസത്തെ സമയമാണ് വസതി ഒഴിയാനായി അനുവദിച്ചിരുന്നത്. ഏപ്രില്‍ 22ന് രാഹുല്‍ താമസം മാറി. തുടര്‍ന്ന് സോണിയാ ഗാന്ധിയുടെ 10 ജന്‍പഥിലെ വസതിയിലായിരുന്നു താമസം. വീടുതിരിച്ചുകിട്ടിയതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജ്യം മുഴുവന്‍ തന്റെ വീടെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...