പത്തനംതിട്ട : ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 ന് ഗാന്ധി സ്മൃതി സംഗമവും സെമിനാറും നടത്തും. രാവിലെ 10 മണിക്ക് രാജീവ് ഭവനില്‍ മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സ്മൃതി സംഗമത്തിലും സെമിനാറിലും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, മറ്റ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. മഹാത്മജിയുടെ മതേതര ദര്‍ശനം എന്ന വിഷയത്തെക്കുറിച്ച് നടക്കുന്നുന്ന സെമിനാറില്‍ കോഴഞ്ചേരി സെന്‍റ് തോമസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. റോയിസ് മല്ലശ്ശേരി ക്ലാസ്സ് നയിക്കും.
ഗാന്ധി സ്മൃതി സംഗമവും സെമിനാറും സംഘടിപ്പിക്കുന്നു
RECENT NEWS
Advertisment