മാന്നാർ : എസ്എൻഡിപി യോഗം 3333-ാം നമ്പർ ചെന്നിത്തല ഒരിപ്രം സഹോദരൻ അയ്യപ്പൻ സ്മാരക ശാഖയിലെ ഒന്നാമത് ശ്രീനാരായണ കൺവെൻഷൻ തുടങ്ങി. പൗൾട്രി ഡിവലപ്മെന്റ് കോർപ്പറേഷൻ മുൻ ചെയർമാനും പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ ഗുരുക്ഷേത്രത്തിലെ 10-ാമത് പ്രതിഷ്ഠാവാർഷികത്തിന്റെ ഭാഗമായാണ് കൺവെൻഷൻ നടത്തുന്നത്.
യൂണിയൻ ചെയർമാൻ കെ.എം. ഹരിലാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ ജോ. കൺവീനർ പുഷ്പാ ശശികുമാർ, അഡ് കമ്മിറ്റിയംഗങ്ങളായ ടി.കെ. അനിൽകുമാർ, രാജേന്ദ്രപ്രസാദ് അമൃത, പി.ബി. സൂരജ്, ഹരി പാലമൂട്ടിൽ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, ചെന്നിത്തല മേഖലാ വൈസ് ചെയർമാൻ വിജയൻ വൈജയന്തി, കൺവീനർ പി. മോഹനൻ, ട്രഷറർ ജയപ്രകാശ് കീച്ചേരി ബംഗ്ലാവ്, ശാഖാ പ്രസിഡന്റ് വിനോദ് ശിവശൈലം, സെക്രട്ടറി കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.