Thursday, July 3, 2025 8:34 pm

സര്‍വീസ് മെച്ചപ്പെടുത്തും : പുതിയ വർക്ക് ഷോപ്പുകളുമായി ഈ വണ്ടിക്കമ്പനി

For full experience, Download our mobile application:
Get it on Google Play

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡ ഇന്ത്യ രാജ്യത്ത് പുതിയ ‘കോംപാക്‌ട് വർക്ക് ഷോപ്പ്’ സർവീസ് സംരംഭത്തിന് തുടക്കമിട്ടു. ഈ വർഷം അവസാനത്തോടെ രാജ്യത്ത് 30 പുതിയ കോംപാക്‌ട് വർക്ക് ഷോപ്പുകൾ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും കുറഞ്ഞത് രണ്ട് ബേകളുടെ സൗകര്യമുള്ള സർവീസ് ടച്ച് പോയിന്റുകൾ വിപുലീകരിക്കുക എന്നതാണ് കമ്പനിയുടെ പുതിയ ആശയം. എല്ലാ കോംപാക്‌ട് വർക്ക് ഷോപ്പുകളും ആനുകാലിക മെയിന്റനൻസ് സേവനങ്ങളും പൊതുവായ അറ്റകുറ്റപ്പണികളും നൽകാനാകും സജ്ജീകരിക്കുക. ഇൻസ്പെക്‌ഷൻ സർവീസുകൾ, കൂളന്റ് റീപ്ലെയ്‌സ്മെന്റ്, ബ്രേക്ക് ഓയിൽ, ബ്രേക്ക് ഡിസ്ക് അല്ലെങ്കിൽ പാഡ് മാറ്റിസ്ഥാപിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. തീർന്നില്ല, ഇവയോടൊപ്പം ബൾബ് റീപ്ലെയ്‌സ്മെന്റ്, വൈപ്പർ ബ്ലേഡുകൾ, കാർ ഡീറ്റയിലിങ്, പ്രത്യേക ഉപകരണങ്ങൾ ആവശ്യമില്ലാത്ത ആക്‌സസറീസ് ഫിറ്റ്‌മെന്റ് എന്നിവ പോലുള്ള മറ്റ് ചെറിയ റീപ്ലേസ്മെന്റ് സേവനങ്ങളും ഉപഭോക്താവിന് പ്രയോജനപ്പെടുത്താനാകും.

ഈ വർക്ക് ഷോപ്പുകൾ പ്രധാന ഡീലർഷിപ്പ് സൗകര്യങ്ങളുമായി ബന്ധിപ്പിക്കുകയും തെരഞ്ഞെടുത്ത പുതിയ വിപണികളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. കഴിഞ്ഞ മാസം സ്കോഡ ഓട്ടോ ഇന്ത്യ മൊത്തം 3,829 യൂണിറ്റ് വാഹനങ്ങളാണ് നിരത്തിലെത്തിച്ചത്. അതുവഴി ശ്രദ്ധേയമായ 282 ശതമാനത്തിന്റെ വാർഷിക വളർച്ചയും കമ്പനി നേടിയെടുത്തിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിടെ രാജ്യത്ത് നേടുന്ന ഏറ്റവും ഉയര്‍ന്ന വില്‍പ്പന കണക്കാണിത് എന്നതും ശ്രദ്ധേയമാണ്. വിൽപ്പന ശൃംഖലയും ബ്രാൻഡ് 15 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. അടുത്തിടെയാണ് സ്കോഡ ഓട്ടോ ഇന്ത്യ 2021 ഒക്ടാവിയയും പുതിയ കുഷാക് എസ്‌യുവിയെയും ഇന്ത്യന്‍ വാഹന വിപണിയിൽ പുറത്തിറക്കിയത്.

നൂറിലധികം നഗരങ്ങളിൽ 170-ലധികം സെയിൽസ്, സർവീസ് ടച്ച് പോയിന്റുകളും തുറക്കാനും സ്കോഡ ലക്ഷ്യമിടുന്നുണ്ട്. 2021 ഓഗസ്റ്റോടെ ഇന്ത്യയിലെ നൂറിലധികം നഗരങ്ങളിൽ ബ്രാൻഡ് സാന്നിധ്യമായുമെന്നാണ് വിലയിരുത്തൽ. അടുത്ത വര്‍ഷം ഇന്ത്യയില്‍ ഒരു പുതിയ വില്‍പ്പന റെക്കോര്‍ഡ് സ്ഥാപിക്കുമെന്നും അടുത്തിടെ സ്കോഡ പ്രഖ്യാപിച്ചിരുന്നു.

പീസ് ഓഫ് മൈൻഡ്’ എന്ന ക്യാംപെയിനിനും സ്‍കോഡ അടുത്തിടെ തുടക്കം കുറിച്ചിരുന്നു. ഉ​ട​മ​യാ​കു​ന്ന​തിന്‍റെ ചെ​ല​വ്​, ഉപഭോക്താ​ക്ക​ളി​ലേ​ക്ക്​ കൂ​ടു​ത​ൽ എ​ത്തി​ച്ചേ​ര​ൽ, അ​നാ​യാ​സ​ത, സു​താ​ര്യ​ത എ​ന്നീ നാ​ലു കാ​ര്യ​ങ്ങ​ളില്‍ ഊ​ന്നി​യാ​ണ് ഉ​​പ​ഭോ​ക്​​തൃ കേ​ന്ദ്രീ​കൃ​ത​മാ​യാ​ണ്​ ‘മ​ന​ശാ​ന്തി’ പ്ര​ചാ​ര​ണ പ​രി​പാ​ടി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ സ്​​കോ​ഡ അ​ധി​കൃ​ത​ർ പ​റ​യുന്നു. സ്പെയർ പാർട്‍സുകളുടെ വില, സര്‍വ്വീസ് ഇടവേളകൾ, എഞ്ചിൻ ഓയിൽ വില കുറയ്ക്കുക തുടങ്ങിയവയിലൂടെ ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കുകയാണ് സ്കോഡ ലക്ഷ്യമിടുന്നത്. ഇത് അഞ്ച് വർഷത്തെ അല്ലെങ്കില്‍ 75,000 കിലോമീറ്റർ കാലയളവിൽ അറ്റകുറ്റപ്പണികളുടെ മൊത്തം ചെലവ് 21 ശതമാനം വരെ കുറയ്ക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. മോഡലിനെ ആശ്രയിച്ച് നിരവധി സേവന പദ്ധതികൾക്കൊപ്പം അഞ്ച്, ആറ് വർഷത്തേക്കുള്ള വിപുലീകൃത വാറന്‍റിയും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി

0
കോന്നി : കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ...

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി

0
ദില്ലി: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി...

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...