പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി- ടോട്ടന്‍ഹാം വമ്പന്‍ പോര് ; ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ഇന്നിറങ്ങും

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി- ടോട്ടന്‍ഹാം വമ്പന്‍ പോരാട്ടം. രാത്രി ഒന്‍പതിന് ടോട്ടനത്തിന്റെ മൈതാനത്താണ് കളി തുടങ്ങുക. നാല് കളിയില്‍ മൂന്നിലും ജയിച്ച ചെല്‍സി 10 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍. ഒമ്പത് പോയിന്റുള്ള ടോട്ടന്‍ഹാം ഏഴാം സ്ഥാനത്തും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വൈകിട്ട് ആറരയ്ക്ക് തുടങ്ങുന്ന കളിയില്‍ വെസ്റ്റ് ഹാമിനെ നേരിടും. ചാംപ്യന്‍സ് ലീഗില്‍ യംഗ് ബോയ്‌സിനോടേറ്റ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം യുണൈറ്റഡിന്റെ ആദ്യ മത്സരമാണിത്. യുണൈറ്റഡ് മൂന്നും വെസ്റ്റ് ഹാം എട്ടും സ്ഥാനത്താണ്.

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ഇന്നിറങ്ങും. ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ ജൈത്രയാത്ര തുടരാന്‍ പി എസ് ജി ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്ക് പി എസ് ജിയുടെ മൈതാനത്ത് തുടങ്ങുന്ന കളിയില്‍ ലിയോണ്‍ ആണ് എതിരാളികള്‍. ചാംപ്യന്‍സ് ലീഗില്‍ ക്ലബ് ബ്രൂഗയോട് സമനില വഴങ്ങിയ ഞെട്ടലില്‍ നിന്ന് കരകയറാനാണ് പി എസ് ജി ഇറങ്ങുന്നത്.

ലിയോണല്‍ മെസി, നെയ്മര്‍, എംബാപ്പേ കൂട്ടുകെട്ടാണ് പി എസ് ജിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. മത്സരത്തില്‍ പി എസ് ജിക്കായി മെസിയുടെ ആദ്യ ഗോള്‍ പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അഞ്ച് കളിയും ജയിച്ച് 15 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് പി എസ് ജി.

ലാ ലിഗയില്‍ റയല്‍ വലന്‍സിയക്കെതിരെ.സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ഇന്ന് വലന്‍സിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്ക് വലന്‍സിയയുടെ മൈതാനത്താണ് കളി തുടങ്ങുക. നാല് കളിയില്‍ 10 പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ റയല്‍ രണ്ടും വലന്‍സിയ മൂന്നും സ്ഥാനത്താണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് ലീഗില്‍ ഒന്നാം സ്ഥാനത്തെത്താം. 11 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...