യൂട്യൂബ് മുൻ സി.ഇ.ഒ സൂസൻ വോജിസ്‌കി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

യൂട്യൂബ് മുൻ സി.ഇ.ഒ സൂസൻ വോജിസ്‌കി അന്തരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപർ ആണ് മരണവിവരം അറിയിച്ചത്. രണ്ടുവർഷമായി ശ്വാസകോശ അർബുദത്തിന്റെ പിടിയിലായിരുന്നു അവർ. ഗൂഗിൾ ആൻഡ് ആൽഫബറ്റ് സി.ഇ.ഒ സുന്ദർ പി​ച്ചൈ അടക്കമുള്ളവർ അവർക്ക് ആദരാഞ്ജലിയർപ്പിച്ചു. രണ്ടുവർഷമായി അർബുദത്തോട് പൊരുതുന്ന പ്രിയപ്പെട്ട സുഹൃത്തിന്റെ വേർപാട് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് സുന്ദർപിച്ചൈ എക്സിൽ കുറിച്ചത്. ഗൂഗ്ളിന്റെ ചരിത്രത്തിൽ സൂസന് വ്യക്തമായ സ്ഥാനമുണ്ട്. “അവരില്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. നല്ല വ്യക്തിയും നേതാവും സുഹൃത്തുമൊക്കെയായിരുന്നു സൂസൻ. ലോകത്തിനും എന്നെ പോലുള്ള അനവധി ഗൂഗിൽ ജോലി ചെയ്തവരിലും അവർ വലിയ സ്വാധീനം ചെലുത്തി. തീർച്ചയായും ഈ വിടവ് ഞങ്ങളെ വേദനിപ്പിക്കും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. റെസ്റ്റ് ഇൻ പീസ് സൂസൻ”.എന്നാണ് സുന്ദർ പിച്ചൈ കുറിച്ചത്.

2014 മുതൽ 2023 വരെ സൂസൻ യൂട്യൂബിന്റെ സി.ഇ.ഒ ആയിരുന്നു. 2006ലാണ് ഗൂഗിൾ യൂട്യൂബ് വാങ്ങിയത്. അതിനു പിന്നിൽ സൂസൻ ആയിരുന്നു. ഒമ്പത് വർഷം യൂട്യൂബിനെ സൂസൻ നയിച്ചു. ഗൂഗിളിന്റെ അവിഭാജ്യ ഘടകമായിരുന്നു സൂസൻ. യൂട്യൂബിനെ പരസ്യ ദാതാക്കളിലേക്ക് എത്തിക്കുന്നതിന് സൂസൻ വലിയ സംഭാവന നൽകി. 1999ൽ മാർക്കറ്റിങ് മാനേജറായാണ് സൂസൻ ഗൂഗിളിലെത്തിയത്. പിന്നീട് കമ്പനിയുടെ ഓൺലൈൻ പരസ്യ ബിസിനസ് നയിച്ച അവർ ഗൂഗിളിന്റെ വീഡിയോ സേവനത്തിന്റെ ചുമതല വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...