ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ സ്വപ്ന സാക്ഷാത്കാരമായി ചെങ്ങന്നൂരിന്റെ ഹൃദയ ഭാഗത്ത് ഓർത്തഡോക്സ് സെൻ്ററിന് തുടക്കമായി. മലങ്കരസഭയുടെ വലിയ മെത്രാപ്പോലീത്താ അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്താ കൂദാശ കർമ്മത്തിന് മുഖ്യകാർമികത്വം വഹിച്ചു. ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു.
കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്താ സമ്മേളനം ഉത്ഘാടനം ചെയ്തു. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, ഫാ.ജിജോ കെ.ജോയി, സഭാ മാനേജിംഗ് കമ്മറ്റിയംഗം ജേക്കബ് ഉമ്മൻ, പി. ആർ ഒ ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു. ഓർത്തഡോക്സ് സെൻ്ററിൻ്റെ പൂർത്തീകരണത്തിനായി പരിശ്രമിച്ച ഏവരെയും ഭദ്രാസന മെത്രാപ്പോലീത്താ അനുമോദിച്ചു. ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ഡോ.ഫിലിക്സ് യോഹന്നാൻ, ഫാ.മത്തായി സഖറിയ, ബാബു അലക്സാണർ, വി. വർഗീസ്, റെജി ജോർജ്, എബി കെ. ആർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഭദ്രാസനത്തിലെ വൈദികർ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആത്മീയ സംഘടനാ പ്രവർത്തകർ, വിശ്വാസി സമൂഹം എന്നിവരുടെ സാന്നിധ്യത്തിലാണ് കൂദാശാ കർമ്മം നടത്തപ്പെട്ടത്.