ഓതറ : മൂന്നു പതിറ്റാണ്ട് കാലമായി വിദ്യാർത്ഥികളിൽ അക്ഷരവെളിച്ചം നൽകുന്ന വെസ്റ്റ് ഓതറ സെന്റ് മേരിസ് സെൻട്രൽ സ്കൂളിന്റെ മുപ്പതാം വാർഷിക ആഘോഷം വിവിധ കലാ പരിപാടികളോടെ നടത്തി. സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ക്നാനായ കത്തോലിക്ക സഭയുടെ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ അപ്രേം തിരുമേനി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജരും ക്നാനായ സമുദായം കല്ലിശ്ശേരി മലബാർ മേഖല മെത്രാപോലീത്ത കുറിയാക്കോസ് മോർ ഗ്രീഗോറിയോസ് അധ്യക്ഷത വഹിച്ചു.
സിനിമാതാരം അഞ്ചു കൃഷ്ണ അശോക് കലാമാമാങ്കമായ -റിഥം 2024 ഉദ്ഘാടന ചടങ്ങിലെത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കവിരായേൽ, വൈസ് പ്രിൻസിപ്പൽ ജിനു ജേക്കബ്, സ്കൂൾ ഗവേണിംഗ് ബോർഡ് സെക്രട്ടറി പ്രൊഫസർ ഡോക്ടർ ബിനോയ് തോമസ്,ഡോ. റീബു കണ്ണങ്കേരി, ഫാദർ ആൻഡ്രൂസ് കടപ്പനങ്ങാട്,വാർഡ് മെമ്പർ ബിന്ദു കുഞ്ഞുമോൻ,സ്റ്റാഫ് സെക്രട്ടറി റ്റിനു കുര്യാക്കോസ്,പിടിഎ പ്രസിഡന്റ് ജോൺസൺ എബ്രഹാം, പിആർഒ ബെൻസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ശേഷം കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തുകയും കലാ മത്സരങ്ങൾ അരങ്ങേറുകയും ചെയ്തു.