Sunday, July 6, 2025 5:46 pm

ഓതറ സെന്റ് മേരിസ് സെൻട്രൽ സ്കൂൾ ഫെസ്റ്റ് ഡിസംബർ 11ന്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: 30 വർഷത്തെ സേവന പാരമ്പര്യമുള്ള ഓതറ സെന്റ് മേരിസ് സെൻട്രൽ സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെയും പിടിഎയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ സ്കൂൾ ഫെസ്റ്റ് 2023 ഡിസംബർ 11ന് രാവിലെ 10 മുതൽ വിദ്യാലയാങ്കണത്തിൽ നടക്കും. വിവിധയിനം ഉൽപ്പന്നങ്ങളുടെ ഇരുപതിൽ പരം സ്റ്റാളുകളും വിവിധയിനം ഭക്ഷ്യവിഭവങ്ങളും വാഹന പ്രദർശനവും വിപണനവും ബാങ്ക് മെഡിക്കൽ സേവനങ്ങളും മേളയിൽ ക്രമീകരിക്കും. രാവിലെ 11 ന് സ്കൂൾ മാനേജർ കുര്യാക്കോസ് മാർ ഗ്രിഗോറിയസ് മെത്രാപോലീത്തയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു മേള ഉദ്ഘാടനം ചെയ്യും. മേളയിൽ ഉടനീളം സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ ഫാദർ മാത്യു കവിരായിൽ, കോർഡിനേറ്റർമാരായ ബെൻസി തോമസ്, ജോൺസൺ പി എബ്രഹാം, ജിനു ജേക്കബ്, ദിവ്യാ സോമൻ, കൃഷ്ണകുമാരി ജെ, രശ്മി എബ്രഹാം, ഗീതാ ബിനീഷ്, പ്രീത കുമാരി കെ ആർ എന്നിവർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം റാന്നി വലിയ പാലത്തിന് സമീപം ആരംഭിച്ചു

0
റാന്നി: ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയായ ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം...

ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു

0
ബെംഗളൂരു: ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ...

തിരുവനന്തപുരത്ത് തുടരുകയായിരുന്ന എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും എയർ...

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ...

അനുമോദന യോഗവും പഠന ഉപകരണങ്ങളുടെ വിതരണവും നടന്നു

0
റാന്നി : വൈക്കം 1557ആം നമ്പർ സന്മാർഗ്ഗദായിനി എൻ എസ് എസ്...