പാലക്കാട്: ഇതരസംസ്ഥാന ലോട്ടറി വില്പനക്കുള്ള വിലക്ക് നീങ്ങിയതോടെ വില്പന ആരംഭിക്കാന്‍ ഇതര സംസ്ഥാന ലോട്ടറി നടത്തിപ്പുകാര്‍ കോയമ്പത്തുരില്‍ യോഗം വിളിച്ചു. നാഗാലാന്റ് ലോട്ടറി വില്പന നടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനാണ് യോഗം വിളിച്ചത്. ഇതിനായി ഇവര്‍ വാട്സ് ആപ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഭൂരിഭാഗം ഏജന്റുമാരും ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റടിച്ച് സഹകരിയ്ക്കാനില്ലെന്ന് വ്യക്തമാക്കി. ഇതര സംസ്ഥാന ലോട്ടറി വില്പനയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ നടത്തിപ്പുകാര്‍ വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങിയാണ് സന്ദേശങ്ങള്‍ കൈമാറുന്നത്. കേരള സ്റ്റോക്കിസ്റ്റ് എന്ന പേരില്‍ തുടങ്ങിയ ഗ്രൂപ്പില്‍ കേരള ലോട്ടറി വില്പന നടത്തുന്ന പ്രധാനപ്പെട്ട ഏജന്റുമാരെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് കോയമ്ബത്തൂര്‍ സ്വദേശി മാണിക്കം എന്നയാളാണ് ഗ്രൂപ്പ് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ നാഗാലാന്റ് ലോട്ടറി വില്‌പന നടത്താനാണ് ആലോചന. ഇതിനായി ഇന്ന് കോയമ്ബത്തൂരില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലേക്ക് ഏജന്റുമാരെ ക്ഷണിച്ചു. നാളെ നടത്താനിരുന്ന യോഗമാണ് ഇന്ന് നടക്കുമെന്നറിയിച്ചിട്ടുള്ളത്.
എന്നാല്‍ ഭൂരിഭാഗം ലോട്ടറി ഏജന്റുമാരും നിസ്സഹകരണം പ്രഖ്യാപിച്ച് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റടിച്ചു. ഇതര സംസ്ഥാന ലോട്ടറി വില്പന നടത്താന്‍ അനുവദിക്കില്ലെന്ന് ലോട്ടറി സംരക്ഷണ സമിതി വ്യക്തമാക്കി. ഭൂരിഭാഗം ഏജന്‍റുമാരും വിട്ടു നിന്നെങ്കിലും കൂടുതല്‍ കമ്മീഷനും സമ്മാനങ്ങളും വാഗ്ദാനം നല്‍കി ഇതര സംസ്ഥാന ലോട്ടറി വില്പനയ്ക്ക് കളമൊരുക്കാനുള്ള നീക്കമാണ് സജീവമായിട്ടുള്ളത്.
ഇതരസംസ്ഥാന ലോട്ടറി വില്പന ആരംഭിച്ചാല്‍ കേരള ലോട്ടറിയുടെ വില്പന പ്രതിസന്ധിയിലാകും എന്ന ആശങ്കയിലാണ് സംസ്ഥാന ലോട്ടറി വില്പനക്കാര്‍. കഴിഞ്ഞ ദിവസമാണ് ഇതരസംസ്ഥാന ലോട്ടറി വില്പനയ്ക്കുള്ള വിലക്ക് ഹൈക്കോടതി നീക്കിയത്. കേരളത്തിന് മാത്രമായി ഇതര സംസ്ഥാന ലോട്ടറി നിരോധിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാായിരുന്നു നടപടി.