കൊച്ചി : സൗബിന്‍ ഷാഹിര്‍-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നു. ‘പറവ’യ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന്‍ സംവിധാനം ചെയ്യുന്ന ‘ഓതിരം കടകം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആണ് ദുല്‍ഖര്‍ പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
‘ജന്മദിന വൈബുകള്‍ പൂര്‍ണമായും ഇതില്‍ ചാനല്‍ ചെയ്യുന്നു. പുതിയ ചിത്രം ‘ഒതിരാം കടകം’ പ്രഖ്യാപിക്കുന്നതില്‍ സൂപ്പര്‍ ആവേശത്തിലാണ്. എന്റെ മച്ചാന്‍ സൗബിന്‍ രണ്ടാമതും സംവിധായകന്റെ തൊപ്പി അണിയുന്നു. കാത്തിരിക്കുകയാണ്.’– പോസ്റ്റര്‍ പങ്കുവെച്ച് ദുൽഖർ പറഞ്ഞു.
2017 ല്‍ പുറത്തിറങ്ങിയ പറവ ആയിരുന്നു സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഷെയ്ന്‍ നിഗം നായകനായ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലാണ് എത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സൗബിന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ഓതിരം കടകം.