കടുത്ത നിലപാടുമായി റിസർവ് ബാങ്ക് ; ആക്സിസ് ബാങ്കിന് അഞ്ച് കോടി രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

മുംബൈ : റിസർവ് ബാങ്ക് ആക്സിസ് ബാങ്കിനും പിഴ ശിക്ഷ വിധിച്ചു. അഞ്ച് കോടി രൂപയുടെ കനത്ത പിഴയാണ് ചട്ടലംഘനം നടത്തിയെന്ന കുറ്റത്തിന് വിധിച്ചത്. 2017 മുതൽ 2019 വരെ മൂന്ന് മാർച്ച് മാസങ്ങളിലെ അവസാന ദിവസത്തെ സാമ്പത്തിക നില സംബന്ധിച്ച റിപ്പോർട്ടുകൾ പരിശോധിച്ചാണ് നടപടി.

ചില സംശയകരമായ ഇടപാടുകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് നേരത്തെ നൽകിയ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതായി വ്യക്തമാക്കപ്പെട്ടിരുന്നു. തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ സ്വകാര്യ ബാങ്കിന്റെ മറുപടി തൃപ്തികരമായിരുന്നില്ല. പിന്നീട് ബാങ്ക് പ്രതിനിധികളുടെ വാദങ്ങൾ നേരിട്ട് കേട്ട ശേഷം കൂടിയാണ് അഞ്ച് കോടി രൂപയുടെ പിഴ ബാങ്കിന് മുകളിൽ കേന്ദ്ര ബാങ്ക് ചുമത്തിയത്.

ഇതിന് പുറമെ മഹാബലേശ്വർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് ഒരു ലക്ഷം രൂപയും അലിബാഗ് കോ-ഓപ്പറേറ്റീവ് ബാങ്കിന് അഞ്ച് ലക്ഷം രൂപയും വ്യത്യസ്ത കാരണങ്ങളിൽ റിസർവ് ബാങ്ക് പിഴ ചുമത്തിയിട്ടുണ്ട്. പ്രമുഖ ദേശീയ മാധ്യമമായ മണി കൺട്രോളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...