തിരുവല്ല: ക്രൂശിന്റെ മറവിൽ മറയുവാനും ക്രൂശിതനായ ക്രിസ്തുവിന്റെ മഹത്വം മറ്റുള്ളവരിലേക്ക് പകരപ്പെടാനും ദൈവീക ഉണർവിലൂടെ നമുക്ക് കഴിയണമെന്നും ജീവന്റെ ഉറവിടമായ യേശുവിലൂടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യനെ പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടുത്തുമെന്നും റവ. ഡോ. രാജാസിംങ്ങ്. സെൻറ് തോമസ് ചർച്ച് ഓഫ് ഇന്ത്യ 64-ാമത് ജനറൽ കൺവെൻഷന്റെ നാലാം ദിനത്തിലെ രാവിലത്തെ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റവ. സജി മാത്യു പരിഭാഷപ്പെടുത്തി. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ബ്രദർ സാജു ജോൺ മാത്യു പ്രഭാത ബൈബിൾ ക്ലാസിന് നേതൃത്വം നൽകി. ഉച്ചക്ക് ശേഷം നടത്തപ്പെട്ട പൊതുയോഗത്തിലും റവ. ഡോ. രാജാസിംങ്ങ് പ്രസംഗിച്ചു. റവ. മർക്കോസ് സി.പി പരിഭാഷപ്പെടുത്തി. വൈകിട്ടത്തെ പൊതുയോഗത്തിൽ സാജു ജോൺ മാത്യു പ്രസംഗിച്ചു. വികാരി ജനറാൾ വെരി. റവ. ടി.കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു.
വെല്ലൂർ ശാലോം ഭവനു വേണ്ടി റവ. ഡോ. ഫിന്നി അലക്സാണ്ടർ, പ്രകാശപുരം ആശ്രമത്തിനു വേണ്ടി റവ. സി.പി. മർക്കോസും റിപ്പോർട്ട് അവതരിപ്പിച്ചു.
റവ. വർഗീസ് ഫിലിപ്പ്, റവ. ടോണി തോമസ്, റവ. ജോൺസൻ മാത്യു, റവ. അനിൽ കുമാർ എസ്. എ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ബിഷപ്പ് ഡോ. ടി.സി ചെറിയാൻ, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, റവ. കെ.എസ് ജെയിംസ്, റവ. ശമുവേൽ മാത്യു, റവ. ആർ ലാസർ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കൺവൻഷനിൽ എത്തിച്ചേരുന്ന വിശ്വാസികളുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ബസുകൾ ക്രമീകരിച്ച ഗതാഗത വകുപ്പു മന്ത്രി കെ.ബി. ഗണേഷ് കുമാറിനും തിരുവല്ലാ ഡിപ്പോ അധികൃതർക്കും സഭാ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
—–
കൺവെൻഷനിൽ നാളെ
7.30: ബൈബിൾ ക്ലാസ്: ബ്രദർ. സാജു ജോൺ മാത്യു
9.30: മധ്യസ്ഥ പ്രാർത്ഥന
10.00: മിഷനറി യോഗം: സേവിനി സമാജം- പ്രസംഗം: ബ്രദർ. സാജു ജോൺ മാത്യു
ഉച്ചക്ക് ശേഷം 2 മണി: പൊതുയോഗം- ബ്രദർ സാജു ജോൺ മാത്യു
6.30: പൊതുയോഗം
ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജ്, ഹിന്ദി ബെൽറ്റ് മിഷൻ- മിഷനറി യോഗം
പ്രസംഗം: റവ. ഡോ. രാജാസിംങ്ങ്