പത്തനംതിട്ട : നമ്മുടെ നാട് – നമ്മുടെ സഹകരണ സ്ഥാപനം എന്ന പ്രത്യേക പേരിൽ പത്തനംതിട്ട ജില്ലയിലെ മുഴുവൻ ജനങ്ങളെയും അതാതു പ്രദേശത്തെ സഹകരണ സ്ഥാപനത്തിന്റെ ഇടപാടുകാരായി മാറ്റുന്നതിന് ജനകീയ ക്യാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്ന് പത്തനംതിട്ട സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഹിരൺ പറഞ്ഞു. കോഴഞ്ചേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന സഹകരണ വാരാഘോഷവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കിൾ സഹകരണ യൂണിയൻ ചെയര്‍മാൻ ജെറി ഈശോ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു.
സർക്കിൾ സഹകരണ യൂണിയൻ സംസ്ഥാന മാനേജിംഗ് കമ്മിറ്റിയംഗം പി.ജി ഗോപകുമാർ, ഡെപ്യൂട്ടി രജിസ്ട്രാർ സാബു സിറ്റി, കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാർ ഡി ശ്യാംകുമാർ, അസിസ്റ്റന്റ് ഡയറക്ടർ (ആഡിറ്റ്) സുധി പി. കുര്യൻ ജോർജ്ജ്, ഗവ. എപ്ലോയീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ബി. മധു, കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് കെ. ജയിൻ, എക്സ് സർവ്വീസ് മാൻ സഹകരണസംഘം പ്രസിഡന്റ് ക്യാപ്റ്റൻ സി.ജി. വിജയകുമാർ, കോന്നി ആർ.സി.ബി. പ്രസിഡന്റ് സി.മണിയമ്മ, കോന്നി അസിസ്റ്റന്റ് രജിസ്ട്രാർ വി.ജി. അജയകുമാർ എന്നിവർ പ്രസംഗിച്ചു. റിട്ടയേർഡ് അസിസ്റ്റന്റ് രജിസ്ട്രാർ സന്തോഷ് കുമാർ എം. സെമിനാർ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പി.ജി. ഗോപകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























