ചെങ്ങന്നൂർ: പഴമയിലും ആവേശം ചോരാത്ത വാക്കുകളുമായി 65 വര്‍ഷം മുമ്പ് കെ.പി.സി.സി ഇറക്കിയ പ്രകടനപത്രിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമാകുന്നു. വിമോചന സമരത്തിന് ശേഷം നടന്ന 1959 ലെ തെരഞ്ഞെടുപ്പിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പുറത്തിറക്കിയ പ്രകടനപത്രിയില്‍ ഇന്നത്തെപ്പോലെ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കും എതിരാളികളെ ആക്രമിക്കുന്ന ഭാഷാപ്രയോഗങ്ങൾക്കും കുറവില്ല എന്ന് കാണാം. നുകം വെച്ച ഇരട്ടക്കാളുകളുടെ ചിത്രമാണ് പുറംചട്ടയിൽ, ത്രിവർണ്ണ ബോർഡറിനുള്ളിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 21 പേജുള്ള പത്രിക കൊല്ലത്തെ ആസാദ് പ്രസ്സിൽ അച്ചടിച്ചതാണ്. 6 പൈസയായിരുന്നു വില, കോൺഗ്രസിന്റെ നേട്ടങ്ങളും കമ്മ്യൂണിസ്റ്റുകാരുടെ ഭരണത്തിനെതിരെയുള്ള കാര്യങ്ങളും പരാമർശിക്കുന്നു. പ്രസിഡന്റ് ഭരണത്തിൽ ആയിരുന്നു അന്ന് കേരളം. കാരക്കാട് മേലോട്ട് പുത്തൻവീട്ടിൽ എം ഐ കൊച്ചു പാപ്പിയുടെ കൈവശം ഉണ്ടായിരുന്ന പത്രിക മകനും മുളക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ ട്രഷററും 1977 മുതൽ ഉള്ള എല്ലാ പൊതു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ കാരക്കാട് ബൂത്ത് ഏജന്റുമായ എൻ കെ ജോർജ് കുട്ടിയുടെ കൈവശമാണ് ഇപ്പോൾ.
2011 ൽ അന്നത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പി.സി വിഷ്ണുനാഥ് എം.എൽ എ ഈ പ്രകടന പത്രികയുടെ കോപ്പിയെടുത്ത് ഇലക്ഷൻ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 1977 ല്‍ കോൺഗ്രസ് പാർട്ടി ഇറക്കിയ പത്രികയില്‍ പശുവും കിടാവും ആയിരുന്നു ചിഹ്നം. അന്ന് മുളക്കുഴ പഞ്ചായത്ത് ഉൾപ്പെട്ടിരുന്ന ആറന്മുള നിയോജക മണ്ഡലത്തിൽ നിന്നും കേരള അസംബ്ലിലേക്ക് പ്രേമചന്ദ്രൻ വക്കീലും മാവേലിക്കര പാർലമെന്റ് മണ്ഡലത്തില്‍ നിന്നും പ്രമുഖ നേതാവ് ബി കെ നായരും ആയിരുന്നു സ്ഥാനാര്‍ഥികള്‍. രണ്ടുപേരും വിജയിക്കുകയും ചെയ്തിരുന്നു. കോൺഗ്രസിന്റെ പിളർപ്പിനെ തുടർന്ന് നുകം വെച്ച കാളയെ നഷ്ടപ്പെട്ടൂ. ഇതോടെയാണ് പശുവും കിടാവും ചിഹ്നം ലഭിച്ചത്. എന്നാല്‍ കാലം മാറിയപ്പോള്‍ ഈ ചിഹ്നവും മാറി. ഇപ്പോള്‍ കൈപ്പത്തിയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ചിഹ്നം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1