ഇട്ടിയപ്പാറയില്‍ വയോജന സൗഹൃദ കൺവൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ആകെ വോട്ടർമാരുടെ ഇരുപത് ശതമാനത്തോളം വരുന്ന ഗണ്യമായ വിഭാഗമായ മുതിർന്ന പൗരന്മാരുടെ വിവിധങ്ങളായ അടിയന്തിര ആവശ്യങ്ങളിൽ അനുകൂല നിലപാടു സ്വീകരിക്കുന്ന കക്ഷികളോടും വ്യക്തികളോടും ചേർന്ന് പ്രവർത്തിക്കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ വയോജന രാഷ്ടീയമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബെന്നി പുത്തൻ പറമ്പിൽ പറഞ്ഞു. ഇട്ടിയപ്പാറയില്‍ നടന്ന വയോജന സൗഹൃദ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേമ പെൻഷന്റെ കേന്ദ്രവിഹിതം വർദ്ധിപ്പിക്കാത്തതിലും അർഹതപ്പെട്ട മുഴുവൻ പേർക്കും നല്കാത്തതിലും നിർത്തലാക്കിയ ട്രെയിൻ യാത്രാ ചാർജ് ഇളവ് പുന:സ്ഥാപിക്കാത്തതിലും കേന്ദ്ര വയോജന കമ്മീഷൻ രൂപീകരിക്കാത്തതിലും കടുത്ത എതിർപ്പും വിദ്വേഷവും മുതിർന്ന പൗരൻമാർക്കുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവസരങ്ങൾ ലഭിച്ചിട്ടും വയോജനങ്ങളുടെ ആവശ്യങ്ങളെ ഗൗനിക്കാതിരുന്നവർക്കെതിരെ ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നതിനും കൺവൻഷൻ തിരുമാനിച്ചു. എം.എം. ഉസ്മാൻഖാൻ അധ്യക്ഷത വഹിച്ചു. വി.ആർ.ബാലകൃഷ്ണൻ , ഒ.എൻ. യശോധരൻ, പ്രൊഫ. വിശ്വനാഥൻ നായർ.പി.കെ. ആനന്ദൻ , വി.ആർ. സദാശിവൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...