വ്യാജ കരാർ ഉണ്ടാക്കി 30 ലക്ഷം തട്ടിയ വൈദികൻ അടക്കം നാലുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വ്യാജ കരാർ ഉണ്ടാക്കി കാസർകോട്​ മൂളിയാർ സ്വദേശിയിൽനിന്ന് 30 ലക്ഷം രൂപ തട്ടിയ കേസിൽ വൈദികൻ അടക്കം നാലുപേരെ പിടികൂടി. മൂവാറ്റുപുഴ മേക്കടമ്പ് മൂലങ്കുഴി വീട്ടിൽ ഫാ. ജേക്കബ് മൂലങ്കുഴി (66), കൊച്ചി പോണേക്കര ചങ്ങാടംപൊക്ക് നികർത്തിൽ വീട്ടിൽ പൊന്നപ്പൻ (58), പോണേക്കര സൗപർണിക വീട്ടിൽ ഷൈജു പി.എസ് (45), തൃക്കാക്കര മരോട്ടിച്ചുവട് മുക്കുങ്ങൽ വീട്ടിൽ എം.ടി. ഷാജു (54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല സെൻട്രൽ എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്​കരിച്ച്​ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. എളമക്കര എസ്.എച്ച്.ഒ ഹരികൃഷ്ണന്‍റെ നേതൃത്വത്തിലാണ്​ പ്രതികളെ പിടികൂടിയത്.

ഇടപ്പള്ളി പോണേക്കര ഭാഗത്ത് തൃപ്പൂണിത്തുറ സ്വദേശി ബിന്ദു ഷാജി എന്നയാളുടെ പേരിലുള്ള 80 ലക്ഷം രൂപ വിലയുള്ള വീട് ഫാ. ജേക്കബ് മൂലങ്കുഴി 50 ലക്ഷം രൂപയുടെ ചെക്ക് നൽകി കരാർ ചെയ്​തു. പണത്തിന് അത്യാവശ്യം ഉണ്ടെന്നുപറഞ്ഞ്​ ഇതേ വീട്​ കാസർകോട്​ സ്വദേശി സതീശന്​ 45 ലക്ഷം രൂപക്ക് തരാം എന്നുപറഞ്ഞ്​ വിശ്വസിപ്പിച്ചു. വ്യാജ കരാറുണ്ടാക്കി ഇയാളിൽനിന്ന്​ പ്രതികൾ 30 ലക്ഷം കൈക്കലാക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...