എല്ലാ വിഭാഗീയതകൾക്കും അതീതമായ മാനവികതയാവണം നമ്മുടെ കാഴ്ചപ്പാട് : തത്ത്വമയാനന്ദ

For full experience, Download our mobile application:
Get it on Google Play

കാലടി : വേദാന്ത ദർശനം ഉയർത്തി പിടിക്കുന്നത് എല്ലാ വിഭാഗീയതകൾക്കും അതീതമായ മാനവികതയാണെന്നും അത്തരം കാഴ്ചപ്പാടാണ് പുതുതലമുറയ്ക്കുണ്ടാകേണ്ടത് നോർത്തേൺ കാലിഫോർണിയ, സാൻഫ്രാൻസിസ്ക്കോയിലെ വേദാന്ത സോസൈറ്റിയുടെ മിനിസ്റ്റർ ഇൻ ചാർജുമായ സ്വാമി തത്ത്വമയാനന്ദ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സ്വാമി വിവേകാനന്ദ ചെയറും വേദാന്ത വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്പശാലയിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ദർശനങ്ങളും പരസ്പര പൂരകങ്ങളായി നിലകൊള്ളുന്നവയാണെന്നും ഒരു ദർശനത്തെ നന്നായി മനസിലാക്കാൻ മറ്റുള്ളവയുടെ സാമാന്യജ്ഞാനം അനിവാര്യമാണ്. അത്തരത്തിൽ എല്ലാത്തിനേയും ഉൾക്കൊള്ളാനുള്ള സഹിഷ്ണുതയാണ് ജനമനസുകളിൽ ഉണ്ടാകേണ്ടത്. അതിന് ഏറ്റവും സഹായകമായ ദർശനം വേദാന്തദർശനമാണ്. ഇന്ത്യ കേവലം ആത്‍മീയതയുടെയും യാജ്ഞികതയുടെയും മാത്രം ശ്രദ്ധാകേന്ദ്രമല്ല. അതിനു മഹത്തായ ഒരു വൈജ്ഞാനിക പാരമ്പര്യമുണ്ട്. അതു കാത്തുസൂക്ഷിക്കുവാൻ വൈജ്ഞാനിക മേഖലകളെ വിശാലമായ കാഴ്ചപ്പാടോടെ മനസ്സിലാക്കേണ്ടതുണ്ട് സ്വാമി തത്ത്വമയാനന്ദ പറഞ്ഞു. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ ഉപഹാരം വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ സമർപ്പിച്ചു. സ്വാമി വിവേകാനന്ദ ചെയർ പ്രൊഫസർ ഡോ. വി. വസന്തകുമാരി, വേദാന്ത വിഭാഗം പ്രൊഫസർ ഡോ. എസ്. ഷീബ എന്നിവർ സംസാരിച്ചു.

സംസ്കൃത സർവ്വകലാശാലയിൽ ശില്പശാല 15ന്
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ ഓഫ് ഇന്ത്യൻ ജൂറിസ്പ്രൂഡൻസ്, സംസ്കൃതം ന്യായ വിഭാഗം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു. മാർച്ച് 15ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുളള സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ശില്പശാല ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. ‘ജനാധിപത്യ സംരക്ഷണത്തിൽ നിയമവ്യവസ്ഥയുടെയും മാധ്യമങ്ങളുടെയും പങ്ക്’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശില്പശാലയിൽ അഡ്വ. എം. പി. അശോക് കുമാർ, വെങ്കിടേഷ് രാമകൃഷ്ണൻ, അഡ്വ. പാർവ്വതി മേനോൻ, പ്രൊഫ. പി. വി. നാരായണൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. യു. സി. ബിനീഷ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പി. ആന്റണി, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. വി. കെ. ഭവാനി എന്നിവർ പ്രസംഗിക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...