കാണിക്കയായി ലഭിക്കുന്നത് ദശലക്ഷത്തിലധികം നാണയങ്ങൾ ; നിക്ഷേപിക്കാൻ ഇടമില്ലാതെ വലഞ്ഞ് ഷിർദി സായിബാബ ക്ഷേത്രം അധികൃതർ

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഷിർദി സായിബാബ ക്ഷേത്രത്തിൽ കാണിക്കയായി ലഭിക്കുന്നത് ദശലക്ഷത്തിലധികം നാണയങ്ങളെന്ന് റിപ്പോർട്ട്. ദിനംപ്രതി അളവിൽ കൂടുതൽ നാണയം ലഭിക്കുന്നതിനാൽ നിക്ഷേപിക്കാൻ ഇടമില്ലാതെ വലയുകയാണ് ക്ഷേത്രം അധികൃതർ. ക്ഷേത്ര സന്ദർശനത്തിനെത്തുന്ന ഭൂരിഭാഗം ആളുകളും കാണിക്കയായി നാണയമാണ് സമർപ്പിക്കാറുള്ളത്. പ്രതിദിനം ശരാശരി ഒരു ലക്ഷത്തിലധികം സന്ദർശകർ ക്ഷേത്രത്തിൽ എത്താറുണ്ട്.

ക്ഷേത്രം ട്രസ്റ്റിന് കീഴിൽ നാണയങ്ങളുടെ രൂപത്തിൽ മാത്രം 11 കോടി രൂപയുടെ നിക്ഷേപമാണ് ഉള്ളത്. എല്ലാ മാസവും 28 ലക്ഷത്തോളം നാണയങ്ങൾ ഇവിടെ കാണിക്കയായി ലഭിക്കാറുണ്ട്. ഇവ ഏകദേശം 34,000 യുഎസ് ഡോളറിനടുത്ത് വരും.നാണയത്തുട്ടുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനാൽ ക്ഷേത്രം അധികൃതർ റിസർവ് ബാങ്കിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. അതേസമയം, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ ഇന്ത്യൻ ബാങ്കുകളിലായി ശ്രീ സായിബാബ സൻസ്ഥാൻ ട്രസ്റ്റിന് വിവിധ ശാഖകളിലായി 13 അക്കൗണ്ടുകളാണ് ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...