തോട്ടഭാഗം : ടി.കെ.റോഡിലെ പൊതുമരാമത്തിന്റെ അധീനതയിലുള്ള പുറമ്പോക്ക് കാടുപിടിച്ച് സംരക്ഷണമില്ലാത്ത നിലയിൽ. കറ്റോടുപാലം മുതൽ രണ്ടു കിലോമീറ്ററോളം ദൂരത്തിലാണ് ഈ അവസ്ഥ. വഴിയോരത്തുനിന്ന് പത്തടിക്കുമുകളിൽ വീതിയുണ്ട് ഈ ഭാഗത്തിന്. നിരത്തിന്റെ പണിയുടെ ആദ്യഘട്ടത്തിൽ മണ്ണെടുത്ത് മാറ്റിയതോടെ ഇവിടം കുഴിയായി. പിന്നീട് ഇതിൽ ഒരുകിലോമീറ്ററോളം മണ്ണിട്ട് നിരപ്പാക്കി. തോട്ടഭാഗത്ത് ആറടിയിലധികം ആഴമുള്ള കുഴിയാണ്. ഇതാകെ കാട്ടുച്ചെടികളും വള്ളികളും നിറഞ്ഞ് വെള്ളക്കെട്ടായിരിക്കുന്നു. ഇതിനകത്ത് മാലിന്യം തള്ളുമായിരുന്നെങ്കിലും ക്യാമറാ വെച്ചതോടെ ഇതിന് തടയിടാനായി. വഴിയോരത്തുള്ള ഇത്തരമിടങ്ങൾ അപകടക്കെണിയാകുകയാണ്. കാടുമൂടി കിടക്കുന്നത് കാരണം ഇവ തിരിച്ചറിയാൻ കഴിയാതെ നിയന്ത്രണംവിട്ട് വാഹനങ്ങൾ വീഴുന്നു. ടി.കെ.റോഡിന്റെ വശങ്ങളിൽ ഒരാൾപൊക്കത്തിൽ പുല്ലിൻക്കൂട്ടം വളർന്നിറങ്ങി ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ നിൽക്കുകയാണ്. മനയ്ക്കച്ചിറയിലും തോട്ടഭാഗത്തും വ്യക്തി നടത്തിയ നിർമാണത്തിനിടെ ഇതിന്റെയൊരു ഭാഗം കൈയേറാനുള്ള ശ്രമം നടന്നിരുന്നു. വാർഡുമെമ്പർ അടക്കമുള്ളവർ ഇടപെട്ടാണിത് തടഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1