ജില്ലയിൽ ജൽജീവൻ കുടിവെള്ള പദ്ധതി ഇതുവരെ പൂർത്തിയായത് 23 ശതമാനം മാത്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിൽ ജൽജീവൻ കുടിവെള്ള പദ്ധതി ഇതുവരെ പൂർത്തിയായത് 23 ശതമാനം മാത്രം. 2947 കോടിരൂപയുടെ പദ്ധതിയാണ് ജില്ലയിൽ മൂന്ന് ഡിവിഷനുകളുടെ കീഴിലായി നടന്നുവരുന്നത്. പത്തനംതിട്ട ഡിവിഷൻ, തിരുവല്ല ഡിവിഷൻ, അടൂർ പ്രോജക്ട് ഡിവിഷൻ എന്നിവയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. മൊത്തം 2,73,171 കണക്ഷനുകളാണ് ജില്ലയിൽ നൽകാൻ ഭരണാനുമതിയുള്ളത്. ഇതിൽ 89,792 എണ്ണം മാത്രമാണ് പൂർത്തിയായത്. കോന്നി, നിരണം പഞ്ചായത്തുകളിൽ മാത്രമാണ് 100 ശതമാനം പണികളും പൂർത്തിയായത്. 2020-ൽ ആരംഭിച്ച ജൽജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ കോവിഡുമൂലം കുറേ നാൾ നടക്കാതിരുന്നു. 2024-ൽ പണികൾ പൂർത്തിയാക്കണമെന്നതായിരുന്നു ആദ്യം നൽകിയ നിർദേശമെങ്കിലും ഇത് 2025-ലേക്കും ഇപ്പോൾ 2026-ലേക്കും നീട്ടി. നിലവിൽ പണികൾക്കാവശ്യമായ പൈപ്പുകളുടെയും ടാങ്കുകളുടെയും ക്ഷാമവും കരാറുകാർ പണികൾ ഏറ്റെടുക്കാൻ മടിക്കുന്നതുമാണ് പണികൾ മന്ദഗതിയിലാകുന്നതിന് കാരണമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. കരാറുകാർ മുമ്പ് നടത്തിയ പണികളുടെ ബില്ലുകൾ ഇതുവരെ മാറി ലഭിക്കാത്തതാണ് അടുത്തഘട്ട പണികൾ ഏറ്റെടുക്കുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം

0
പാണക്കാട്: കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം....

ചാമ്പ്യൻസ് ലീഗ് : അരങ്ങേറ്റത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ് ബൊറൂസ്സിയ ഡോർട്ട്മുണ്ട് താരം

0
ഡോർട്ട്മുണ്ട് (ജർമനി) : ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിനിടെ ജർമൻ ക്ലബ്ബ്...