എനിക്കൊരു സൈക്കിൾ വേണം ; ദൈവത്തിന് സ്വർഗത്തിലേക്ക് കത്തെഴുതി ഒരു കുഞ്ഞ് ; ആളെ കണ്ടെത്താനുള്ള ശ്രമത്തിൽ പോസ്റ്റ്‌ ഓഫീസിലെ ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി: ദൈവത്തിന്‌ കത്തെഴുതിയ കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ തലശ്ശേരി ഹെഡ് പോസ്റ്റ്‌ ഓഫീസിലെ ജീവനക്കാർ. സൈക്കിൾ വേണമെന്ന ആവശ്യവുമായി ദൈവത്തിന്‌ കത്തെഴുതിയ കുഞ്ഞിനെ തേടിയാണ് ജീവനക്കാർ ഇറങ്ങിയത് . ജോഷ്വ ആന്റണി എന്ന പേരിലാണ് കത്തെഴുതിയിരിക്കുന്നത് . കത്തിലെ ഒരേയൊരു വരിക്കു കീഴേ ‘ദൈവം’ അറിയാൻ വേണ്ടി മാത്രം എന്നും കുറിച്ചിട്ടുണ്ട് . ദൈവം, ദൈവം ഹൗസ്‌, സ്വർഗം (പി.ഒ.), പിൻ: 000000-എന്നാണ് മേൽവിലാസം എഴുതിയിരിക്കുന്നത് . ഒപ്പം ‘ദൈവത്തിന്‌’ കാണാനായി ഒരു കുഞ്ഞുമുഖവും വരച്ചിട്ടുണ്ട് . അതേസമയം , ദൈവത്തിന്‌ കത്തെഴുതിയ ജോഷ്വ ആന്റണിയെ കണ്ടെത്താൻ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല.സെപ്റ്റംബർ 21-ന്‌ തലശ്ശേരി ബിഷപ്പ് ഹൗസിന് സമീപമുള്ള ലെറ്റർ ബോക്‌സിൽനിന്ന്‌ തലശ്ശേരി കോർട്ട്‌ പോസ്റ്റ്‌ ഓഫീസിലെ ഡാക്ക്‌ സേവക്‌ എ.സി. ബിന്ദുവിന്റെ കയ്യിലാണ് കത്ത് കിട്ടുന്നത്. സീൽ വെച്ച്‌ റെയിൽവേ മെയിൽ സർവീസിലേക്ക്‌ (ആർ.എം.എസ്‌.) വിട്ടു. ആർ.എം.എസിൽ നിന്ന്‌ കോർട്ട്‌ പോസ്റ്റ്‌ ഓഫീസിലെ സബ്‌ പോസ്റ്റ്‌മാസ്റ്റർ എം. രജിതയെ വിളിച്ച്‌ അന്വേഷിച്ചു. അവരാണ്‌ പോസ്റ്റ്മാൻ പി. ദേവരാജിനോട്‌ കത്തെഴുതിയയാളെ കണ്ടെത്താൻ നിർദേശിച്ചത്. തുടർന്നാണ് ജീവനക്കാർ ആളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...