കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അരിക്കാടിയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ആരിക്കാടി കടവത്ത് കുന്നില്‍ വീട്ടിലെ അബ്ദുല്‍ ഖാദറിന്റെയും സൈബയുടെയും മകന്‍ ഇബ്രാഹിം (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കർണാടകയിലെ പ്രമുഖ മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ ഷിറിയ പുഴയിൽ തോണിയിൽ സഞ്ചരിക്കവെ പോലീസിനെ കണ്ട് ഭയന്ന് പുഴയിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.

രണ്ടു ദിവസമായി നദീതീരത്തും അഴിമുഖത്തും തിരച്ചിൽ നടത്തിയിട്ടും ഇബ്രാഹിമിനെ കണ്ടെത്താനായില്ലായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സൈനബ. സഹോദരങ്ങൾ ഹനീഫ, മുനീർ, ഷംസീർ, ഫൗസിയ, സൗദ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...

മാസപ്പടി കേസ് : കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തുവരുമെന്ന് മാത്യു കുഴൽനാടൻ

0
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ...

ജാമ്യത്തിൽ ഇറങ്ങി 11 വർഷമായി മുങ്ങി നടന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ

0
കൊല്ലം: ജാമ്യത്തിൽ ഇറങ്ങി 11 വർഷമായി മുങ്ങി നടന്ന കൊലക്കേസ്...