പത്തനംതിട്ട : മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ പത്തനംതിട്ട ജില്ലയില്‍ വരുന്നവര്‍ എത്തിയാല്‍ ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിലോ വിവരം അറിയിക്കുകയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് സമ്പര്‍ക്ക വിലക്കില്‍ ഇരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിലെ കോവിഡ് കണ്‍ട്രോള്‍ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 0468-2228220, 9205284484 എന്നീ നമ്പരുകളില്‍ വിളിക്കാം. ഈ സൗകര്യം 24 മണിക്കൂറും ലഭ്യമാണ്.
ജില്ലയ്ക്ക് പുറത്തു നിന്ന് എത്തുന്നവര്‍ യഥാസമയം ആരോഗ്യകേന്ദ്രത്തില്‍ വിവരം അറിയിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ അറിയിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്ന് ജില്ലയിലെത്തുന്ന ആളുകളെ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും മേല്‍പറഞ്ഞ നമ്പരുകളില്‍ അറിയിക്കാം.