അമേരിക്കൻ ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ കമ്പനികളിലേക്കുള്ള ഔട്ട്സോഴ്സിങ് നിർത്തലാക്കിയേക്കും

For full experience, Download our mobile application:
Get it on Google Play

യുഎസ്: ഇന്ത്യൻ ഐടി മേഖലയ്ക്കെതിരായ നടപടിക്ക് പദ്ധതിയിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ കമ്പനികളിലേക്കുള്ള ഔട്ട്സോഴ്സിങ് നിർത്തലാക്കിയേക്കും. തീരുമാനം വന്നാൽ ഇന്ത്യൻ ഐടി മേഖലയിൽ വൻ തൊഴിൽ നഷ്ടമുണ്ടായേക്കും. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് തടയാൻ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഔട്ട്‌സോഴ്‌സിങ് നടത്തുന്നത് അമേരിക്കൻ ജീവനക്കാരുടെ വേതന- തൊഴിൽ അടിച്ചമർത്തലിന് കാരണമാകുന്നുവെന്ന് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ നിരീക്ഷണം. ഔട്ട്‌സോഴ്‌സിങ്ങിന് തീരുവ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. അതേസമയം യുഎസ് ഐടി സ്ഥാപനങ്ങളിൽ നിന്നുള്ള ഔട്ട്‌സോഴ്‌സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയിൽ ഇതു വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച. വേദിക്ക് സമീപത്ത് നിന്നും...

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് ; ബസുകൾ നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്ക്

0
പാലക്കാട്: യാത്രാനിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ...

മലപ്പുറത്തെ മോർഫിം​ഗ് കേസിലെ പ്രതി പിടിയിൽ

0
തിരുവനന്തപുരം: മലപ്പുറത്തെ മോർഫിം​ഗ് കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല ഓടങ്കുഴി...

മുണ്ടക്കയം – കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി മറിഞ്ഞ് അപകടം

0
മുണ്ടക്കയം: മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി...