ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭാഗമായുള്ള ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. പ്രധാനമന്ത്രി അയോധ്യയിലെ ഭൂമിപൂജയില്‍ പങ്കെടുത്താല്‍ അത് സത്യപ്രതിജ്ഞാ ലംഘനമാകുമെന്നാണ് ഉവൈസിയുടെ മുന്നറിയിപ്പ്.
നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനം തന്നെ മതേതരത്വമാണ്. പ്രധാനമന്ത്രി ഭൂമിപൂജയില്‍ പങ്കെടുത്താല്‍ അത് സത്യപ്രതിജ്ഞാ ലംഘനമാകും. എല്ലാ മതവിശ്വാസികളെയും മതവിശ്വാസമില്ലാത്തവരെയും പ്രതിനിധീകരിക്കുന്ന ആളാകണം പ്രധാനമന്ത്രി.