തിരുവനന്തപുരം : കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവ് നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. മോൻസ് ജോസഫാണ് നോട്ടീസ് നൽകിയത്. കാർഷികോൽപന്നങ്ങളുടെ വില കുറഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇടപെടാത്തതിനാൽ കർഷക സമൂഹം വലിയ രീതിയിലുള്ള പ്രതിസന്ധി നേരിടുന്നുവെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ മുന്നോട്ടുവെക്കുന്ന പ്രധാന കാര്യം.
എന്നാൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നുവെന്ന് മന്ത്രി പി പ്രസാദ് മറുപടി നൽകി. കേന്ദ്രസർക്കാരിന്‍റെനയങ്ങൾ മൂലമാണ് കർഷകർ പ്രതിസന്ധിയിലാകുന്നത്. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയാൽ മാത്രമേ നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
റബർ ഉൾപ്പടെയുള്ളവയുടെ വിലയിടിവിന് കാരണം കേന്ദ്രസർക്കാറിന്റെ നയമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനസർക്കാർ കേന്ദ്രത്തെ ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇറക്കുമതി പൂർണമായും തടയാതെ റബറിന്റെ വിലയിടിവ് അവസാനിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.
തുടർന്നാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് മോൻസ് ജോസഫ് സംസാരിച്ചത്. കേന്ദ്രത്തെ കുറ്റപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാരിന് രക്ഷപെടാൻ കഴിയില്ല. യുഡിഎഫ് ചെയ്തത് അങ്ങനെയല്ല. റബറിന്‍റെ വിലസ്ഥിരതാ ഫണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. റബറിന്‍റെ താങ്ങുവില 250 രൂപയാക്കാമോ എന്നും മോൻസ് ജോസഫ് ചോദിച്ചു. കേന്ദ്രസർക്കാരിന്റെ നയങ്ങളാണ് സംസ്ഥാനത്തെ കർഷകരെ തകർക്കുന്നതിൽ പ്രധാനമെന്ന കാര്യത്തിൽ തങ്ങൾക്കും സംശയമില്ല. ഇതിൽ പ്രതിപക്ഷത്തിന് വ്യക്തമായ നിലപാടുണ്ട്.
പ്രകടനപത്രികയിൽ റബറിന്‍റെ താങ്ങുവില 250 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തവർ ഇപ്പോഴെന്താണ് മിണ്ടാതിരിക്കുന്നത്. അവർ എവിടെ പോയെന്നും മോൻസ് ജോസഫ് കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷം വിമർശിച്ചു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]