ജില്ലയിലൂടെ താമരശ്ശേരി കളിയിക്കാവിള സൂപ്പർ ഫാസ്റ്റ് നാളെ മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : താമരശ്ശേരി– തിരുവനന്തപുരം– കളിയിക്കാവിള റൂട്ടിൽ കെഎസ്ആർടിസിയുടെ പുതിയ സൂപ്പർ ഫാസ്റ്റ് സർവീസ് അനുവദിച്ചു. 9 മുതൽ ഓടിത്തുടങ്ങും. താമരശേരിയിൽനിന്നു മുക്കം, അരീക്കോട്, മഞ്ചേരി, പെരിന്തൽമണ്ണ– പട്ടാമ്പി, ഷൊർണൂർ, വടക്കാഞ്ചേരി, തൃശൂർ, ചാലക്കുടി, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, ഈരാറ്റുപേട്ട, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ, കിളിമാനൂർ, തിരുവനന്തപുരം, നെയ്യാറ്റിൻകര വഴിയാണ് കളിയിക്കാവിള എത്തുക. രാവിലെ 5.15ന് താമരശ്ശേരി നിന്നു പുറപ്പെടുന്ന ബസ് 11.55ന് തൊടുപുഴ, 12.40ന് പാലാ, ഉച്ചയ്ക്ക് 3.10ന് പത്തനംതിട്ട, വൈകിട്ട് 6.25ന് തിരുവനന്തപുരം, രാത്രി 7.15ന് കളിയിക്കാവിള എത്തും.

കളിയിക്കാവിളയിൽ നിന്നു താമരശ്ശേരി റൂട്ടിൽ ചെറിയ വ്യത്യാസം ഉണ്ട്. തിരുവനന്തപുരത്തു നിന്നു നെടുമങ്ങാട്, പാലോട്, തെന്മല വഴി പുനലൂർ എത്തി പത്തനംതിട്ട,റാന്നി, എരുമേലി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, തൃശൂർ, ഷൊർണൂർ, പട്ടാമ്പി, മഞ്ചേരി വഴി താമരശ്ശേരിയിൽ മടങ്ങി എത്തുന്ന വിധത്തിലാണ് റൂട്ട് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 8.10ന് കളിയിക്കാവിള നിന്നു പുറപ്പെട്ട് 9.15ന് തിരുവനന്തപുരം, 12.45ന് പത്തനംതിട്ട, വൈകിട്ട് 4ന് തൊടുപുഴ, 6.50ന് തൃശൂർ, രാത്രി 10.55ന് താമരശ്ശേരി എത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...