പത്തനംതിട്ട : രോഗികളുടെ എണ്ണം കൂടിയതോടെ പത്തനംതിട്ട നഗരത്തിലെ സ്ഥിതി കൂടുതൽ ആശങ്കയിലായി. 82 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭയിലെ ആകെ രോഗികളുടെ എണ്ണം 343 ആയി. വാർഡ് 26 ലാണ് കൂടുതൽ പുതിയ രോഗികൾ. 20പേർക്കാണ് വൈറസ്ബാധ. നിലവിൽ 12 വാർഡുകൾ കൺടെയ്ൻമെന്റ് സോണുകളാണ്. അടുത്ത ദിവസങ്ങളിൽ കൂടുതലിടത്ത് നിയന്ത്രണമുണ്ടായേക്കും.
അടൂർ 34, പന്തളം 56, തിരുവല്ല 44, ആനിക്കാട് 21, ആറന്മുള 19, അരുവാപ്പുലം 17, ചെറുകോൽ 36, ചിറ്റാർ 16, ഏറത്ത് 38, ഇരവിപേരൂർ 30, ഏഴംകുളം 23, കടമ്പനാട് 19, കടപ്ര 21, കലഞ്ഞൂർ 21, കൊടുമൺ 19, കോന്നി 31, കൊറ്റനാട് 50, കുളനട 28, മലയാലപ്പുഴ 17, മല്ലപ്പള്ളി 25, മല്ലപ്പുഴശ്ശേരി 21, നാറാണംമൂഴി 17, നാരങ്ങാനം 26, നിരണം 22, ഓമല്ലൂർ 27, പള്ളിക്കൽ 25, തെക്കേക്കര 15, പെരിങ്ങര 22, പഴവങ്ങാടി 17, പെരുനാട് 31, വടശ്ശേരിക്കര 36, വള്ളിക്കോട് 32, വെച്ചൂച്ചിറ 29 ആണ് കൂടുതൽ രോഗികളുള്ള മറ്റ് പ്രദേശങ്ങൾ. പെരുനാട്, ഒാമല്ലൂർ, ഏനാദിമംഗലം, പത്തനംതിട്ട, മെഴുവേലി, കുറ്റപ്പുഴ, കുളനട, വള്ളിക്കോട് സ്വദേശികളാണ് മരിച്ചത്.