ബെെക്ക് വലിച്ചിഴച്ച് മൂന്ന് കിലോമീറ്റർ സഞ്ചരിച്ച കാർ ഉടമ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിലെ ഗുരുഗ്രാമിൽ ഇടിച്ച ബെെക്ക് വലിച്ചിഴച്ച് മൂന്ന് കിലോമീറ്റർ സഞ്ചരിച്ച കാർ ഉടമ അറസ്റ്റിൽ. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഗുരുഗ്രാമിലെ സെക്ടർ 65 വഴിയരികിൽ നിർത്തിയിരിക്കുകയായിരുന്ന ബെെക്കിൽ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് കാറിനടിയിൽ കുടുങ്ങിയ ബെെക്കുമായി മൂന്ന് കിലോമീറ്ററോളം പ്രതി സഞ്ചരിച്ചു.

ഒരു ഹോണ്ട സിറ്റി കാർ ബെെക്ക് വലിച്ചിഴയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് കാർ ഡ്രെെവറെ പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായ മോനു എന്നയാളുടെ ബെെക്കാണ് കാറിൽ കുടുങ്ങിയത്. ജോലി കഴിഞ്ഞ് തിരിച്ചു പോകുംവഴി വഴിയരികിൽ വണ്ടി നിർത്തി അടുത്ത് നിൽക്കുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് മോനു പറഞ്ഞു.

ഫരീദാബാദ് സ്വദേശിയായ സുശാന്ത് മേത്ത എന്നയാളുടേതാണ് കാർ. ഇയാളെ കസ്റ്റഡിയിൽ എടുത്ത് കേസ് രജിസ്റ്റർ ചെയ്തതായി ഗുരുഗ്രാം പോലീസ് പറഞ്ഞു. റോഡിൽ തീപ്പൊരി ചിതറി ബെെക്ക് വലിച്ചിഴച്ച് പോയ കാർ നിർത്താൻ മറ്റുള്ളവർ ശ്രമിച്ചെങ്കിലും കാർ ഡ്രെെവർ വണ്ടി നിർത്തിയില്ല. കാറിനടിയിൽ കുടുങ്ങിയിരുന്ന ബെെക്ക് റോഡിലേയ്ക്ക് തെറിച്ച് വീണതോടെ കാർ ഉപേക്ഷിച്ച് ഡ്രെെവർ അവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...